|    Feb 20 Mon, 2017 12:05 pm
FLASH NEWS

കരണ്‍ ജോഹര്‍ ചിത്രം; സുരക്ഷ ഒരുക്കുമെന്ന് കേന്ദ്രം

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ആയെ ദില്‍ ഹേ മുശ്കിലിന്റെ പ്രദര്‍ശനത്തിന് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പാക് താരം അഭിനയിച്ച ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നലെ ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് ഭട്ട് രാജ്‌നാഥുമായി കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്റെ റിലീസിന് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് രാജ്‌നാഥ് ഉറപ്പുനല്‍കി. ഈ മാസം 28നാണ് റിലീസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക