|    Aug 21 Mon, 2017 12:38 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 2,52,48,593 വോട്ടര്‍മാര്‍; 6 ഭിന്നലിംഗക്കാര്‍

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 31—ന് പ്രസിദ്ധീകരിച്ചു.
കരട് പട്ടികയുടെ സിഡിയിലുള്ള പകര്‍പ്പ് പ്രശസ്ത മാന്ത്രികനും തിരഞ്ഞെടുപ്പ് വകുപ്പിന്റെ ‘ഐക്കണു’മായ ഗോപിനാഥ് മുതുകാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാഝി—ഐഎഎസിനു കൈ മാറി പ്രകാശനം ചെയ്തു. കരട് പട്ടികയില്‍ ആകെ 2,52,48,593 വോട്ടര്‍മാരാണുള്ളത്. 1,21,93,594 പുരുഷന്മാര്‍ 1,30,54,993 സ്ത്രീകള്‍, 6 ഭിന്നലിംഗക്കാര്‍.
നവംബര്‍ 30 വരെ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിലൂടെ (ംംം.രലീ.സലൃമഹമ.ഴീ്.ശി) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അക്ഷയകേന്ദ്രം വഴിയും അപേക്ഷിക്കാം. ബൂത്തിന്റെ ചുമതലയുള്ള ബൂത്ത്തല ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീടുകളിലെത്തി നേരിട്ട് അന്വേഷണം നടത്തും.
പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം ഓണ്‍ലൈനായി ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവരുടെ ഫോട്ടോകളും ശേഖരിക്കും. ബൂത്ത്തല ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കും.
2017 ജനുവരി 14—ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ബന്ധപ്പെട്ട ബൂത്ത്തല ഉദ്യോഗസ്ഥര്‍ മുഖേന അപേക്ഷകരുടെ വീടുകളിലെത്തിക്കും.
സംസ്ഥാനത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിനായി വോട്ടര്‍മാരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 2015ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണ പരിപാടിയുടെ (എന്‍ഇആര്‍പിഎപി 2015) നടത്തിപ്പിനായി ബൂത്ത്തല ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ബാക്കിയായിരുന്ന 50 ശതമാനം കുടിശ്ശിക അനുവദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക