|    Jan 22 Sun, 2017 11:44 am
FLASH NEWS

കരഞ്ഞു തളര്‍ന്ന് സജീന; പിതാവിന്റെ വിയോഗം തിരിച്ചറിയാനാവാതെ കുഞ്ഞു സിനാന്‍

Published : 5th September 2016 | Posted By: SMR

അമ്പലപ്പുഴ: പ്രിയതമന്റെ വേര്‍പാടില്‍ വാവിട്ടുകരയുന്ന സജീനയും പിതാവിന്റെ വിയോഗം തിരിച്ചറിയാനാവാതെ നിശ്ചേഷ്ഠനായിരിക്കുന്ന കുഞ്ഞു സിനാനും നാടിന് നൊമ്പരക്കാഴ്ചയായി.  ഇന്നലെ ഹരിപ്പാട് വച്ചുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അനസിന്റെ ഭാര്യ സജീനയും കുഞ്ഞുമകന്‍ സിനാനുമാണ് നാടിനെയാകെ കണ്ണീര്‍ അണിയിച്ചത്. കഴിഞ്ഞദിവസം രണ്ടാമത്തെ പ്രസവത്തിനായി സജീനയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഡേറ്റ് ആകാത്തതിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് ശേഷം ഡോക്ടര്‍ വീട്ടിലേയ്ക്ക് മടക്കിയയക്കുകയായിരുന്നു.
എന്നാല്‍ വീട്ടിലെത്തിയ സജീനയെ സ്വീകരിച്ചത് ദുരന്തവാര്‍ത്തയാണ്.  ഇതോടെ തളര്‍ന്ന് വീണ ഇവരെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും കുഴഞ്ഞു.
ഇടയ്ക്കിടെ സ്വബോധത്തിലേയ്ക്ക് തിരിച്ചുവരുന്ന സജീന മകന്‍ സിനാനെ കെട്ടിപിടിച്ച് വാവിട്ട് കരയുന്ന രംഗം ഏവരേയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു.
അപ്പോഴും പിതാവിന്റെ വിയോഗം തിരിച്ചറിയനാകാതെ മകന്‍ സിനാന്‍ നിശ്ചലമായിരുന്നതും നാട്ടുകാര്‍ക്ക് താങ്ങാനാകാത്ത കാഴ്ചയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക