|    Apr 25 Tue, 2017 12:37 am
FLASH NEWS

കരച്ചില്‍ നിര്‍ത്തിയില്ല; അപഹര്‍ത്താക്കള്‍ ബാലികയെ കൊന്നു

Published : 14th November 2016 | Posted By: SMR

പഗ്്‌വാര: കരച്ചില്‍ നിര്‍ത്താത്തതില്‍ രോഷാകുലരായ അപഹര്‍ത്താക്കള്‍ ബന്ദിയാക്കിയ രണ്ടു വയസ്സുകാരിയെ ശ്വാസംമുട്ടിച്ചു കൊന്നു. പഞ്ചാബിലെ ഖോരൂന്‍ ഗ്രാമത്തിലാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. റോഷ്്‌നി എന്ന കുട്ടിയാണു കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് കുട്ടിയെ അവളുടെ വീട്ടില്‍നിന്നു മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കളില്‍നിന്ന് വിലപേശി പണം തട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കരച്ചില്‍ നിര്‍ത്താത്തതിനാല്‍ അന്നുതന്നെ കുട്ടിയെ കൊലപ്പെടുത്തി. മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ പോലിസ് ചെക്ക്‌പോസ്റ്റില്‍വച്ചാണ് അപഹര്‍ത്താക്കളായ ഗോയല്‍കുമാര്‍, ഹര്‍മാന്‍ കുമാര്‍, റിഷി എന്നിവര്‍ അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിച്ചുവെന്ന് ഇവര്‍ പോലിസിനോട് സമ്മതിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day