|    Nov 20 Tue, 2018 7:27 pm
FLASH NEWS
Home   >  Business   >  

കയ്യിലല്‍പം പണം കരുതൂ, ക്യാഷ്‌ലെസ് ഷോപ്പിങ് ചിലപ്പോള്‍ നിങ്ങളെ നാണം കെടുത്തും!

Published : 24th December 2016 | Posted By: G.A.G

bb-1 

കൊച്ചി : പ്രധാനമന്ത്രിയുടെ വാക്ക് കേട്ട് ക്യാഷ്‌ലെസ് ഇടപാടുകളിലൂടെ ഇത്തവണ ക്രിസ്മസ് പുതുവല്‍സരാഘോഷങ്ങള്‍ പൊടിപൊടിക്കാമെന്നു കരുതി ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുമായി ഷോപ്പിങ്ങിനിറങ്ങുന്നവര്‍ ഒരു കാര്യം ഓര്‍മിക്കുക : കയ്യില്‍ അത്യാവശ്യം കുറച്ച് പണം കരുതിയില്ലെങ്കില്‍ ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍വെച്ച് നാണംകെട്ടേക്കാം. കുറഞ്ഞപക്ഷം രണ്ടോ മൂന്നോ കാര്‍ഡുകളെങ്കിലും കയ്യില്‍ കരുതുന്നതും നന്ന്.
ആഘോഷവിപണിയില്‍ തിരക്കേറിയതോടെ സൈ്വപ്പിങ് മെഷീനുകള്‍ പണിമുടക്കുന്നതും സെര്‍വര്‍ തിരക്കും മൂലം ഡിജിറ്റല്‍ പണമിടപാടുകള്‍ മുടങ്ങുന്നത് പതിവാവുകയാണ്. കയ്യില്‍ പണമില്ലാത്തതിനാല്‍ കൂടുതല്‍ ആളുകള്‍ കറന്‍സി ഇടപാടുകളെ ആശ്രയിക്കേണ്ടി വന്നതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.
ഷോപ്പിങ് മാളുകളില്‍ വലിയ പര്‍ചേസ് നടത്തിയശേഷം കാര്‍ഡ് നീട്ടുമ്പോള്‍ ഉരച്ചിട്ടും ഉരച്ചിട്ടും കാര്‍ഡ് എടുക്കുന്നില്ലെന്ന മെഷീന്‍ മറുപടി നല്‍കുന്ന സംഭവങ്ങള്‍ പതിവാകുകയാണെന്ന് കടകളിലെ ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. പലപ്പോഴും സാധനങ്ങള്‍ വാങ്ങുന്നവരും കടക്കാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും ഇത് ഇടയാക്കുന്നുണ്ട്. ഒന്നിലേറെപ്പേര്‍ ചേര്‍ന്ന്് ഷോപ്പിങ് നടത്തുമ്പോള്‍ ചിലപ്പോള്‍ ഒരാളുടെ കാര്‍ഡ് എടുക്കാതെ വരുമ്പോള്‍ കൂടെയുള്ളവര്‍ കാര്‍ഡ് നീട്ടി സഹായിക്കാന്‍ നിര്‍ബന്ധിതരാവുന്നു. തല്‍ക്കാലം വാങ്ങിയ സാധനങ്ങള്‍ കൊണ്ടു പോകണമെങ്കില്‍ സഹായം സ്വീകരിക്കുകയല്ലാതെ മറ്റുവഴിയില്ലെന്നറിയുന്നതോടെ ആഘോഷത്തിനിറങ്ങുന്നവര്‍ തല്‍ക്കാലത്തേക്കെങ്കിലും കടബാധ്യതയുടെ ജാള്യത അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ്.
തിരക്കേറിയ വൈകുന്നേരങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും.
bb2ഇത്തരത്തില്‍ സഹായിക്കാന്‍ കൂടെ ആരുമില്ലെങ്കിലും ഒന്നിലേറെ കാര്‍ഡ് കയ്യില്‍ കരുതിയില്ലെങ്കിലും വലിയ നാണക്കേട് തന്നെയാണ് നേരിടേണ്ടി വരിക. ഷോപ്പിങ് മാളുകളിലും വലിയ കടകളിലും വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ ബില്ലാക്കി പണമടക്കുന്ന കൗണ്ടറിന് മുന്നില്‍ വലിയ തിരക്കാണ് പലപ്പോഴും. തിരക്കുമൂലം ക്യൂനില്‍ക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്, ആഘോഷ സീസണായതിനാല്‍ പ്രത്യേകിച്ചും. ഇത്തരത്തില്‍ ഏറെനേരം ക്യൂ നിന്ന്്  ബില്‍ അടക്കാന്‍ ഊഴമാകുമ്പോള്‍ വച്ചു നീട്ടുന്ന കാര്‍ഡ് എടുക്കില്ലെന്നറിയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നാണം കെടുന്ന അവസ്ഥയാണ് നേരിടേണ്ടി വരിക. കാഷ് ലെസ് ഇടപാടുകളിലേക്ക് മാറാന്‍ ആഹ്വാനം ചെയ്ത സര്‍ക്കാരിനെ ശപിച്ചും ചീത്ത വിളിച്ചും എടുത്ത സാധനങ്ങള്‍ തിരികെ നല്‍കി മടങ്ങിപ്പോകുന്നവരുമുണ്ട്. കടക്കാര്‍ക്ക് ഇതെല്ലാം വരുത്തിവയ്ക്കുന്ന വ്യാപാര നഷ്ടവും ചില്ലറയല്ല.

ഹോട്ടലുകളില്‍ ഇതിനേക്കാള്‍ വലിയ നാണക്കേടാണ് ഉണ്ടാവുക. കാര്‍ഡ് സ്വീകരിക്കുമോ എന്നു ചോദിച്ചാണ് പലരും ഹോട്ടലുകളിലേക്ക് കയറുന്നതു തന്നെ. സ്വീകരിക്കുമെന്ന മറുപടി കേട്ടാല്‍ ആശ്വസിക്കാന്‍ വരട്ടെ. അക്കൗണ്ടില്‍ പണമുണ്ടെന്നും കയ്യില്‍ കാര്‍ഡുണ്ടെന്നുമുള്ള അഹംഭാവത്തോടെ വയറുനിറയെ ഭക്ഷണം കഴിച്ച് കാര്‍ഡ് നീട്ടുമ്പോള്‍ പണി പാളിയാലത്തെ സ്ഥിതി ആലോചിക്കുന്നത് നല്ലതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss