|    Jan 17 Tue, 2017 2:23 pm
FLASH NEWS

കയ്യാലയ്ക്കല്‍ ഉപ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് പ്രഹരമേല്‍പ്പിക്കാന്‍ സുവര്‍ണാവസരം: പി കെ കുഞ്ഞാലിക്കുട്ടി

Published : 19th October 2016 | Posted By: Abbasali tf

കൊല്ലം:അഴിമതിയില്‍ മുങ്ങിയ കോര്‍പറേഷന്‍ ഭരണത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും പ്രഹരമേല്‍പ്പിക്കാനുള്ള സുവര്‍ണാവസരമാണ് കയ്യാലയ്ക്കലിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ തിരഞ്ഞെടുപ്പിന്റെ രൂപത്തിലെത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ അവസരം ആരും പാഴാക്കരുത്. യുഡിഎഫ് സ്ഥാനാര്‍ഥി കൊല്ലൂര്‍വിള നാസിമുദീന് വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഓരോ ദിവസം കഴിയുന്തോറും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ പുതിയ അഴിമതി കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി.ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മണിയംകുളം കലാം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ, യുഡിഎഫ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ്, എഎ അസീസ്, എ യൂനുസ്‌കുഞ്ഞ്, എം അന്‍സാറുദീന്‍, കെ കരുണാകരന്‍പിള്ള, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എ ഷാനവാസ്ഖാന്‍, രതികുമാര്‍, എം എ സലാം, വലിയവീടന്‍ മുഹമ്മദ് കുഞ്ഞ്, ഉമയനല്ലൂര്‍ ശിഹാബുദീന്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, എ.അബ്ദുല്‍ റഹുമാന്‍, മണക്കാട് നജിമുദീന്‍, കെ.യു ബഷീര്‍, എസ്.അഹമ്മദ് തുഫൈല്‍, മണിയംകുളം ബദറുദീന്‍, എസ്.കണ്ണന്‍, തുടങ്ങിയവര്‍ കണ്‍വീനര്‍ ചാണിക്യ എ കെ അസനാരുകുഞ്ഞ് സംസാരിച്ചു. കൊല്ലൂര്‍വിള നാസിമുദീന്റെ സ്വീകരണ പര്യടനത്തിന്റെ രണ്ടാംദിനമായ ഇന്നലെ കുളപ്പുറത്ത് നിന്നും ആരംഭിച്ച് ചകിരിക്കടയില്‍ സമാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക