|    Mar 24 Fri, 2017 5:28 pm
FLASH NEWS

കയ്യാലയ്ക്കല്‍ ഉപതിരഞ്ഞെടുപ്പ്; കൊട്ടിക്കലാശം കഴിഞ്ഞു; വോട്ടെടുപ്പ് നാളെ

Published : 20th October 2016 | Posted By: SMR

പള്ളിമുക്ക്: കൊല്ലം കോര്‍പറേഷനിലെ കയ്യാലയ്ക്കല്‍ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. എട്ട് സ്ഥാനാര്‍ഥികളാണ് ഇത്തവണ മല്‍സര രംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ എം നൗഷാദ്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്്‌ലിം ലീഗിലെ കൊല്ലൂര്‍വിള നാസിമുദ്ദീന്‍, എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഷൈലജ സുധീര്‍, പിഡിപി സ്ഥാനാര്‍ഥിയായി അഷ്‌റഫ് ചമ്പല്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയായി അബ്ദുല്‍ മസി എന്നിവരാണ് മല്‍സര രംഗത്തുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികള്‍. കൂടാതെ സ്വതന്ത്രരായി കമാലുദ്ദീന്‍, നാസിമുദ്ദീന്‍, നൗഷാദ് എന്നിവരും മല്‍സരിക്കുന്നു. ഇതില്‍ യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാരായാണ് രണ്ടുപേര്‍ മല്‍സര രംഗത്തുള്ളത്. ആകെ 6354 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. അഞ്ച് ബൂത്തുകളിലായാണ് നാളെ വോട്ടെടുപ്പ് നടക്കുക.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വിജയിച്ച എല്‍ഡിഎഫിലെ എം നൗഷാദ് നിയമസഭാംഗമായതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത് കയ്യാലയ്ക്കല്‍ ഡിവിഷനിലായിരുന്നു.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക