|    Jan 23 Mon, 2017 12:14 pm
FLASH NEWS

കയ്യാറിന്റെ സാഹിത്യ പുനര്‍വായന: സെമിനാര്‍ തുടങ്ങി

Published : 8th January 2016 | Posted By: SMR

കാസര്‍കോട്: രാഷ്ട്ര കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ സാഹിത്യവും ജീവിതവും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ദ്വിദിന സാഹിത്യ സെമിനാര്‍ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളജില്‍ തുടങ്ങി. കേരള കോളജ് എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് സെമിനാര്‍.
കോളജ് ഓഡിറ്റോറിയത്തില്‍ റിട്ട: പ്രിന്‍സിപ്പല്‍ ഡോ. പി കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ സാജന്‍ അധ്യക്ഷത വഹിച്ചു. മംഗലാപുരം ബസന്റ് കോളജ് അസി. പ്രഫ. ഡോ: മീനാക്ഷി ‘കയ്യാറിന്റെ ജീവിതവും കന്നഡപോരാട്ടങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ‘
കയ്യാറിന്റെ ഭാഷാന്തര സാഹിത്യം’ എന്ന വിഷയത്തില്‍ കാസര്‍കോട് ഗവ:കോളജ് കന്നഡ അസി:പ്രഫ. ഡോ: രത്‌നാകര മല്ലമൂലയും ‘കയ്യാറിന്റെ ഗദ്യസാഹിത്യം’ എന്ന വിഷയത്തില്‍ മംഗളൂരു യൂനിവേഴ്‌സിറ്റി അസി: പ്രഫ. ഡോ: ആനന്ദകോടിമ്പലയും സെമിനാര്‍ അവതരിപ്പിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ കെ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, മൂഡബിദ്രി ആള്‍വാസ് എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രഫ. പ്രവീണ്‍ പദ്യാണ, മംഗളൂരു യൂനിവേഴ്‌സിറ്റി അസി: പ്രഫ. ഡോ:മാധവ, ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജ് കൊമേഴ്‌സ് വിഭാഗം മേധാവി വി സചീന്ദ്രന്‍, ട്രാവല്‍ ആന്റ് ടൂറിസം മേധാവി ദിലീപ്, സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി ഷൈമ, കന്നഡ അസി: പ്രഫസര്‍മാരായ പി ശിവശങ്കര, കെ ലക്ഷ്മി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക