|    Aug 20 Sun, 2017 5:21 pm
FLASH NEWS
Home   >  Sports  >  Cricket  >  

കയ്യടിക്കടാ… ഇത് റാണയാടാ മുംബൈ ഇന്ത്യന്‍സിന്റെ നിധീഷ് റാണ

Published : 21st April 2017 | Posted By: ev sports

മുംബൈ: ഐപിഎല്ലിന്റെ 10ാം സീസണ്‍ ആരംഭിക്കുമ്പോള്‍ നിധീഷ് റാണ എന്ന പേര് ആരാധകര്‍ക്ക് വളരെ അപരിചിതമായിരുന്നു. എന്നാല്‍ സീസണ്‍ പുരോഗമിക്കവേ കാര്യങ്ങളങ്ങനെയല്ല. രോഹിത് ശര്‍മയും കീറോണ്‍ പൊള്ളാര്‍ഡും ജോസ് ബട്‌ലറും പാര്‍ഥിവ് പട്ടേലും അണിനിരക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഈ സീസണിലെ ഹീറോ നിധീഷ് റാണയാണ്.

രഞ്ജിയിലും വിജയ് ഹസാരെയിലും ഫോം ഔട്ട്
രഞ്ജി ട്രോഫിയിലും വിജയ് ഹസാരം ട്രോഫിയിലും അത്ര ഫോമിലല്ലായിരുന്ന റാണ മുംബൈ ടീമിന് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുക്കുന്നത്.

 മുംബൈയുടെ സൂപ്പര്‍ ഹീറോയായി റാണ


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ തോല്‍വിയിലേക്ക് പോവുകയായിരുന്ന മുംബൈ ഇന്ത്യന്‍സിനെ 29 പന്തില്‍ 50 റണ്‍സ് നേടിയ റാണ വിജയ തീരത്തേക്കെത്തിച്ചതോടെ താരം നോട്ടപുള്ളിയായി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ റാണ 36 പന്തില്‍ 45 റണ്‍സും സ്വന്തമാക്കി. ഗുജറാത്ത് ലയണ്‍സിനെതിരേയും റാണ ബാറ്റുകൊണ്ട് അദ്ഭുതം കാട്ടി. 36 പന്തില്‍ 53 റണ്‍സ് വാരിക്കൂട്ടിയ റാണയുടെ ബാറ്റിങ് കരുത്തില്‍ മുംബൈ ഗുജറാത്തിനെ പരാജയപ്പെടുത്തുകയും ചെയ്തു. അവസാന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വന്‍ വിജയ ലക്ഷ്യത്തെ മുംബൈ അനായാസമായി മറികടന്നതും റാണയുടെ ബാറ്റിങ് കരുത്തിലാണ്. 34 പന്തില്‍ ഏഴ് തകര്‍പ്പന്‍ സിക്‌സറുകള്‍ സഹിതം പുറത്താവാതെ 62 റണ്‍സാണ് റാണ അടിച്ചെടുത്തത്.

നിലവില്‍ ഓറഞ്ച് ക്യാപ്പും റാണയ്ക്ക്

നിലവില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 255 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് റാണയ്‌ക്കൊപ്പമാണ്. 51 ശരാശരയില്‍ ബാറ്റിങ് മികവ് പുലര്‍ത്തുന്ന റാണ 16 സിക്‌സുകളുമായി സിക്‌സര്‍ വേട്ടകാരിലും ഒന്നാം സ്ഥാനത്താണ്. 3 അര്‍ധ സെഞ്ച്വറിയും റാണ നേടിക്കഴിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക