|    Jul 18 Wed, 2018 8:17 pm
FLASH NEWS

കയാക്കിങ് യാത്രയ്ക്ക് ബേപ്പൂരില്‍ സമാപനം

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട്: ചാലിയാര്‍പുഴയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കയാക്കിങ് യാത്രയ്ക്ക് ബേപ്പൂരില്‍ സമാപനം.  ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ്‌ജെല്ലിഫിഷ്‌വാട്ടര്‍സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും കേരളടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് ചാലിയാര്‍ റിവര്‍ ചലഞ്ച്-17 എന്ന പേരില്‍ദീര്‍ഘദൂരകയാക്കിങ്‌യാത്ര സംഘടിപ്പിച്ചത്. മൂന്ന്ദിവസംകൊണ്ട് 68 കിലോമീറ്ററാണ്‌സംഘംയാത്ര ചെയ്തത്. നിലമ്പൂരില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ചാലിയാര്‍ നദിയിലൂടെ നടത്തിയ യാത്രയില്‍ ഏകദേശം 500 കിലോ മാലിന്യമാണ് സംഘം ശേഖരിച്ചത്. സഹാസ് സീറോവേസ്റ്റ് എന്ന സ്ഥാപനത്തിന്റെസഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് റീസൈക്ലിങ്ങിന് അയക്കും. പുഴയില്‍ നിന്ന്‌ശേഖരിച്ച മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ചാലിയാറിന് സമീപമുള്ള പത്തോളംസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി യാത്രയുടെ ഭാഗമായി  നദീസംരക്ഷണത്തെക്കുറിച്ച്‌ബോധവല്‍ക്കരണ ക്ലാസും നടത്തി. കീഴുപറമ്പ് പഞ്ചായത്തിലെ എടവണ്ണപ്പാറക്ക് സമീപം മുറിഞ്ഞാട് എത്തിച്ചേര്‍ന്ന കയാക്കിങ് സംഘത്തിന് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളായ കളേഴ്‌സും റോവേഴ്‌സും ചേര്‍ന്ന് സ്വീകരണം നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ കമ്മുകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കടവ് റിസോര്‍ട്ടിലും സ്വീകരണം നല്‍കി. ബേപ്പൂര്‍അഴിമുഖത്തിന് സമീപമുള്ള മറീനയില്‍ മലബാര്‍ പോര്‍ട്ട്ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജെല്ലി ഫിഷ്‌വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തോടി, ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍ സംസാരിച്ചു. ചാലിയാര്‍റിവര്‍ ചലഞ്ച് 17ന്റെ ഭാഗമായിമലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ചാലിയാര്‍മ്യൂസിക്‌ഫെസ്റ്റിവലുംസംഘടിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss