|    May 27 Sat, 2017 9:15 pm
FLASH NEWS

കയറ്റത്തില്‍ നിര്‍ത്തിയ ലോറി പിറകിലേക്ക് നീങ്ങി കടയിലേക്ക് ഇടിച്ചു കയറി

Published : 22nd December 2015 | Posted By: SMR

കടുത്തുരുത്തി: ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കടുത്തുരുത്തിയില്‍ കയറ്റത്തില്‍ നിര്‍ത്തിയ ലോറി പിറകിലേക്കു നീങ്ങി കടകള്‍ക്കുള്ളിലേക്ക് ഇടിച്ചു കയറി അപകടം. കൊച്ചിയില്‍ നിന്നും കറുകച്ചാലിലേക്ക് സിമന്റുമായി പോവൂകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കയറ്റം കയറുന്നതിനിടെ നിന്നുപോയ ലോറിയുടെ തകരാര്‍ നോക്കുന്നതിനായി ഡ്രൈവര്‍ വെള്ളൂര്‍ വടയാടിയില്‍ സുകുമാരന്‍ ലോറി നിര്‍ത്തി ഊട് വയ്ക്കുന്നതിനിടെയാണ് ഗിയര്‍ സ്ലിപ്പായി താഴോട്ട് ഉരുളുകയായിരുന്നു. പുറകോട്ട് നീങ്ങിയ ലോറി ആദ്യം കയറ്റം കയറുകയായിരുന്ന കാറിലിടിച്ചു. ചെങ്ങളം മണ്ണാന്‍പറമ്പില്‍ ബിബിന്‍ ബാബു (29) ഓടിച്ചിരുന്ന കാറിലാണ് ലോറി വന്നിടിച്ചത്. ലോറിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ വട്ടം തിരിഞ്ഞതിനാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.
കാറിലിടിച്ചില്ലായിരുന്നെങ്കില്‍ ടൗണിലേക്ക് എത്തുന്ന ലോറി വന്‍ദുരന്തത്തിന് വഴി വയ്ക്കുമായിരുന്നു. കടകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ ലോറി കയറി പൂര്‍ണമായും തകര്‍ന്നു. പ്രവര്‍ത്തനം നിര്‍ത്തിയ രണ്ട് കടകള്‍ തകര്‍ത്ത ശേഷം സമീപത്തെ സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ കെട്ടിടത്തിന്റെ ഭിത്തിയിലിടിച്ചാണ് ലോറി നിന്നത്.
അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ നിരന്നതിനെ തുടര്‍ന്ന് ഫോയര്‍ഫോഴ്‌സെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് വാഹന ഗതാഗതം പുന:സ്ഥാപിച്ചത്. പോലിസും ആപ്പാഞ്ചിറയില്‍ നിന്നെത്തിയെ ഫയര്‍ഫോഴ്‌സും അപകടസ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day