|    May 30 Tue, 2017 6:51 pm
FLASH NEWS

കയറംപാറ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആധുനികവല്‍ക്കരണം നടന്നില്ല

Published : 15th October 2016 | Posted By: Abbasali tf

പത്തിരിപ്പാല: കയറംപാറ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആധുനികവല്‍ക്കരണം കടലാസിലൊതുങ്ങുന്നു. പ്രവര്‍ത്തനക്ഷമതയും ഉല്‍പാദനമികവും വര്‍ധിപ്പിക്കുന്നതിനായി ആരംഭിക്കാന്‍ തീരുമാനിച്ച പദ്ധതി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ കയറംപാറയില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ സ്ഥാപനമാണ് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കാര്യക്ഷമമാകാതെ കിടക്കുന്നത്.കേരള വാട്ടര്‍ അതോറിറ്റിക്ക് പൈപ്പുകളും മറ്റ് അസംസ്‌കൃത വസ്തുക്കളും നിര്‍മിക്കുന്ന സില്‍ക്കിന് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 2010ലാണ് 2.80കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്കായുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ഉരുക്കുന്നതിനുള്ള ഇന്‍ഡക്ഷന്‍ ഫര്‍ണസ്, സാന്‍ഡ് പ്ലാന്റ്, മോള്‍ഡിങ് യന്ത്രം, പാറ്റേണ്‍ മെഷീന്‍ ഷോപ്പുകളുടെ നിര്‍മാണം എന്നിവയാണ് നവീകരണ പ്രവൃത്തികളുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഇന്‍ഡക്ഷന്‍ ഫര്‍ണസ്, സാന്‍ഡ് പ്ലാന്റ്, മോള്‍ഡിങ് യന്ത്രം എന്നിവയുടെ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ത്തിയായത്. ഇന്‍ഡക്ഷന്‍ ഫര്‍ണസിന്റെ പ്രവര്‍ത്തനം പലപ്പോഴും തകരാറിലാകുന്നതും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിദഗ്ധരില്ലാത്തതും നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര ഷീറ്റ് ഉപയോഗിച്ച് പാകുകയും ക്രെയിന്‍ സംവിധാനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സാന്‍ഡ് പ്ലാന്റ്, മോള്‍ഡിങ് യന്ത്രം എന്നിവ ഇതുവരെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. ജല അതോറിറ്റിക്ക് ആവശ്യമായ പൈപ്പുകളും മറ്റും നിര്‍മിക്കുന്നതിനുള്ള പാറ്റേണുകളും യന്ത്രങ്ങളും സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിഞ്ഞുവീഴാറായ സ്ഥിതിയിലാണ്.ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്ന തുക പര്യാപ്തമാകാത്തതിനെ തുടര്‍ന്ന് പാറ്റേണ്‍ മെഷിന്‍ ഷോപ്പുകളുടെ നിര്‍മാണത്തിന് രണ്ടുകോടി രൂപ പിന്നെയും അനുവദിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. 1968വരെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി 1988ലാണ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ നിയന്ത്രണത്തിലായത്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനെ തകര്‍ക്കുന്നതിനു ബോധപൂര്‍വമായ നീക്കങ്ങള്‍ നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day