|    Jul 23 Mon, 2018 7:43 am

കയര്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ക്യൂആര്‍ കോഡ്

Published : 15th September 2017 | Posted By: fsq

 

ആലപ്പുഴ: കയര്‍ കേരള- 2017 ന്റെ  ഭാഗമായി ആലപ്പുഴയുടെ ചരിത്രത്തിന്റെ ഭാഗമായ കയര്‍ വ്യവസായവുമായി ബന്ധപെട്ട സ്ഥാപനങ്ങളെ ക്യൂആര്‍ കോഡ്  ഉപയോഗിച്ച് മാര്‍ക്ക്  ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഈ സ്ഥാപനങ്ങളുടെ ചരിത്രപരമായ പ്രാധാന്യവും വസ്തുതകളും ഇന്റര്‍നെറ്റില്‍  ലഭ്യമാക്കുകയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ഒരു മൊബൈ ല്‍ ആപ്ലിക്കേഷന്‍ വഴി  വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതികൊണ്ട്് ഉദ്ദേശിക്കുന്നത്. ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലേയും കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട  പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും ഇരുപതോളം സ്ഥാപനങ്ങളെയാണ് ക്യൂ ആര്‍ കോഡ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെ ക്യൂ ആര്‍ കോഡ്  കേരള സ്റ്റേറ്റ്  കയര്‍ കോര്‍പറേഷന്‍  ലിമിറ്റഡിന്റെ മുന്നില്‍  ധനകാര്യ-കയര്‍ വകുപ്പ്  മന്ത്രി  അനാവരണം  ചെയ്തു. ടൂറിസം മേഖലയ്ക്ക്  പ്രയോജനകരമാവുന്ന പദ്ധതി ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി  എല്ലാ ചരിത്ര -വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥാപനങ്ങളെയും ഈ വര്‍ഷം  തന്നെ ക്യൂ ആര്‍ കോഡ്  വഴി മാര്‍ക്ക് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കയര്‍ കേരള 2017 നോടനുബന്ധിച്ച്  വിദ്യാര്‍ഥികള്‍ക്കായി  ക്യൂ ആര്‍ കോഡ് -ഹണ്ട്  പരിപാടിയും സംഘടിപ്പിക്കും ക്യു ആര്‍ കോഡ് ഹണ്ടിങ് 27ന്് സംഘടിപ്പിക്കും, ക്യൂ ആര്‍ കോഡ്് വച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ പോയി സ്‌കാന്‍ ചെയ്യ്ത് ആദ്യം എത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. ചടങ്ങില്‍ കേരള സ്റ്റേറ്റ്  കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കയര്‍ യന്ത്രനിര്‍മാണ ഫാക്ടറി എംഡി പിവി ശശിന്ദ്രന്‍, വിവേക് വേണുഗോപാല്‍,ദേവരാജന്‍, റോബി ഫ്രാന്‍സീസ്, ജേക്കബ് നെരോത്ത്, യു അജിത്ത് കുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss