|    Mar 30 Thu, 2017 6:24 am
FLASH NEWS

കയര്‍ ഭൂവസ്ത്രത്തിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാക്കും: മന്ത്രി തോമസ് ഐസക്

Published : 21st March 2017 | Posted By: fsq

 

പാലക്കാട്: കയര്‍ഭൂവസ്ത്രത്തിലൂടെയുള്ള മണ്ണ്-ജലം സംരക്ഷണം സാധ്യമാക്കിക്കൊണ്ട് രണ്ട് ലക്ഷത്തോളം പേരുടെ ഉപജീവനമാര്‍ഗമായ കയര്‍ മേഖല ശക്തിപ്പെടുത്തുമെന്ന് ധനകാര്യ-കയര്‍ മന്ത്രി ടി എം തോമസ് ഐസക്.
ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ നിര്‍വഹണത്തിന്റെ ഭാഗമായി ബ്ലോക്ക് -ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുള്ള ജില്ലാതല ശില്‍പശാല ഫോര്‍ട്ട് പാലസ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്ന നീര്‍ത്തട പദ്ധതി പ്ലാനിനോടൊപ്പം കയര്‍ ഭൂവസ്ത്ര പദ്ധതികൂടി കോര്‍ത്തിണക്കിയുള്ള കുളം, തോട്, ബണ്ട്, നീര്‍ത്തടമുള്‍ക്കൊള്ളിച്ചുകൊണ്ടു ള്ള പ്രകൃതി സംരക്ഷണം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കും.
തികച്ചും പ്രകൃതിയോടിണങ്ങിയ സംരക്ഷണരീതിയാകും ഇതിലൂടെ സാധ്യമാകുകയെന്നും ഐസക്ക് വ്യക്തമാക്കി.
ജനകീയാസൂത്രണം പുനരാരംഭിക്കുകയാണെന്നും തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നാല് മിഷനുകള്‍ ഉള്‍പ്പെട്ട നവകേരളമിഷന്‍ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വയലുകളും പുഴകളും തോടുകളും സംരക്ഷിക്കപ്പെട്ടാല്‍ ആവശ്യത്തിലേറെ ജലം ലഭിക്കും.
മാലിന്യനിര്‍മാര്‍ജനത്തിന് വളക്കുഴികളും പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് പ്ലാസ്റ്റിക് പൊടിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രോല്‍സാഹിപ്പിക്കുന്നത് ഉത്തമമായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വളക്കുഴികളില്‍ നിന്നുള്ള പണം ഉപയോഗിച്ച് പച്ചക്കറി കൃഷിയുംമേല്‍പറഞ്ഞ രീതിയിലുള്ള ജലസംരക്ഷണത്തിലൂടെ ജലവും കണ്ടെത്തിയാല്‍ കൃഷി പരിപോഷിപ്പിക്കാനും സമ്പൂര്‍ണ ശുചിത്വം കൈവരുത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്  ലളിതമായി നടപ്പാക്കാന്‍ സാധിക്കുമ്പോള്‍ കൂടുതല്‍ ശാസ്ത്രീയ ചിന്തകളുടെ ആവശ്യമില്ല. കേരളത്തിലെ പ്രകൃതിദത്തമായി രൂപം കൊണ്ട ജലസംഭരണികള്‍ പ്രകൃതിദത്തമായി തന്നെ സംരക്ഷിക്കപ്പെടണമെന്നും അതിനുള്ള ഉത്തമ മാര്‍ഗമാണ് കയര്‍ഭൂവസ്ത്ര സംരക്ഷണ രീതിയെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ നവകേരളാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, എന്‍ആര്‍ഇജിഎസ് ജോയിന്റ്  കോഡിനേറ്റര്‍ കെ എസ് അബ്ദുള്‍ സലീം, സ്റ്റേറ്റ് മിഷന്‍ കോഡിനേറ്റര്‍ അബ്ദുള്‍ കലാം, ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day