|    Sep 25 Tue, 2018 6:31 pm
FLASH NEWS

‘കയര്‍ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മന്ത്രിയെ ഉറങ്ങാന്‍ അനുവിദിക്കില്ല’

Published : 24th January 2017 | Posted By: fsq

 

ആലപ്പുഴ: കയര്‍മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെയും ചെറുകിട കയര്‍ ഉല്‍പാദകരുടെയും പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രി ഡോ. തോമസ് ഐസക്കിന് പ്രതിഷേധം ഉയരുന്ന ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കാന്‍ തൊഴിലാളികള്‍ തയ്യാറാവുമെന്ന് കെ സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. ആലപ്പുഴയില്‍ കയര്‍ തൊഴിലാളികളും ചെറുകിട സംരഭകരും ചേര്‍ന്ന് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കയര്‍ ഫെഡിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംപി. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് ഭരണത്തില്‍ കയറിയ ഐസക്ക് പത്ത് ശതമാനം ആനുകൂല്യങ്ങളും ഇളവുകളും നല്‍കി കയര്‍ കയറ്റുമതിക്കാരെ സഹായിച്ചു. മറിച്ച് പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികളെ പട്ടികയില്‍നിന്നും നീക്കം ചെയ്തു. കയര്‍ തൊഴിലാളി പെന്‍ഷനും വാര്‍ധക്യകാല പെന്‍ഷനും കൂടി ഒരു തൊഴിലാളി വാങ്ങുന്നത് അനധികൃതമല്ല. ഇത് സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. പാവപ്പെട്ട കയര്‍ തൊഴിലാളിക്ക് പെന്‍ഷന്‍ നല്‍കുന്നത് അരാജകത്വമാണെന്ന് പറയുന്ന ഐസക്കിന്റെ വാദം ഇരട്ടതാപ്പാണ്. അടിസ്ഥാന വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ തന്നെ സമരത്തിനിറങ്ങുന്നത് ഇത് ആദ്യമാണ്. തൊഴിലാളി ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ച് കുത്തകകളെ സഹായിക്കുന്ന നയമാണ് ഐസക്ക് സ്വീകരിക്കുന്നത്. ചകിരസംഭരണം നിര്‍ത്തി. ഇന്‍കം സപോര്‍ട്ട് സ്‌കീം ഒഴിവാക്കി. ഇതൊക്കെ തൊഴിലാളി ദ്രോഹ നടപടികളാണെന്ന് മനസിലാക്കാന്‍ ഐസക്കിന് തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നു. കേന്ദ്ര സര്‍ക്കാരും കയര്‍ മേഖലയെ അവഗണിക്കുകയാണ്. കേരളത്തില്‍നിന്നു കയര്‍ പറിച്ചു നടാനുളള ശ്രമമാണ് മോദി നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.  എ കെ രാജന്‍ അധ്യക്ഷത വഹിച്ചു. എം ലിജു, എഎ ഷുക്കൂര്‍, സി ആര്‍ ജയപ്രകാശ്, കെ എം രാജു, പി സി വിഷ്ണുനാഥ്, രാജേന്ദ്ര പ്രസാദ്, എസ് ശരത്, ജി ബൈജു, രാജേന്ദ്രന്‍, എം ജി തിലകന്‍, ഷാജി മോഹന്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, ഡി സുഗതന്‍ പ്രസംഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss