|    Apr 27 Thu, 2017 8:20 pm
FLASH NEWS

കയര്‍ നെയ്ത്ത് കമ്പനിക്ക് തീ പിടിച്ചു

Published : 6th November 2016 | Posted By: SMR

പൂച്ചാക്കല്‍: കയര്‍ നെയ്ത്ത് കമ്പനിക്ക് തീ പിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. ഇവിടെയുണ്ടായിരുന്ന വലപ്പായകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇതിന് പുറമെ നാനൂറ് കിലോ കയറും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാടിയില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കയര്‍ നെയ്ത്ത് ശാലയ്ക്കാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ തീപിടിച്ചത്. ചേര്‍ത്തലയില്‍ നിന്ന് മൂന്ന്്് യൂനിറ്റ്്് ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തി മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീ അണച്ചത്്. മണ്ണൊലിപ്പ് തടയുന്നതിനുള്ള കയര്‍ വലപ്പായാണ് ഇവിടെ നിര്‍മിക്കുന്നത്. തൊണ്ണുറോളം പായകള്‍ കത്തിനശിച്ചതായി ഉടമ പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടന്ന് സംശയിക്കുന്ന പ്രദേശവാസിയായ സുമേഷ് എന്ന വ്യക്തിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day