|    Jan 19 Thu, 2017 5:50 am
FLASH NEWS

കയര്‍ തൊഴിലാളി പ്രാഥമിക സര്‍വേ ആരംഭിച്ചു

Published : 25th August 2016 | Posted By: SMR

പൊന്നാനി: കയര്‍മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കയര്‍ തൊഴിലാളികളുടെ പ്രാഥമിക സര്‍വേ തുടങ്ങി. ശരശയ്യയിലായ കയര്‍ മേഖലയെയും കയര്‍ തൊഴിലാളികെളയും സംരക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പു വരുത്താനുമായാണു സര്‍ക്കാരും കയര്‍ഫെഡും ഇടപെടാനൊരുങ്ങുന്നത്. കയര്‍ തൊഴിലാളികെളയും സഹകരണ സംഘങ്ങളെയും പറ്റിയുള്ള സമ്പൂര്‍ണ സര്‍വേയാണു നടന്നു കൊണ്ടിരിക്കുന്നത്.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സര്‍വേ ഈ മാസം 29ന് അവസാനിക്കും.    കയര്‍ തൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പാക്കണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണു ദിവസങ്ങള്‍ക്കു മുമ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ സര്‍വേ നടത്താന്‍ തീരുമാനമായത്. ഈ സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുക.
നിലവില്‍ 300 രൂപയാണു കയര്‍ തൊഴിലാളികള്‍ക്കു പ്രതിദിനം കൂലിയായി ലഭിക്കുന്നത്. ഇതില്‍ 130 രൂപ വ്യവസായ ഉടമകളും 170 രൂപ സര്‍ക്കാരുമാണു വഹിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക