|    Jul 22 Sun, 2018 10:00 pm
FLASH NEWS

കയര്‍ തൊഴിലാളികള്‍ക്കായി നൂറുകോടി ചെലവഴിച്ചു: മന്ത്രി

Published : 6th September 2017 | Posted By: fsq

 

മുഹമ്മ: ഓണത്തിന് കയര്‍ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നൂറ് കോടി രൂപ ചിലവഴിച്ചെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ജൈവ കര്‍ഷകനായ ചെറുവാരണം മറ്റത്തില്‍ ജ്യോതിഷ് കയര്‍ കയറ്റുമതി സ്ഥാപനമായ കേര ഫൈബര്‍ ടെക്‌സുമായി സഹകരിച്ച് നടത്തിയ ഹൈടെക് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കയര്‍ മേഖലയും കാര്‍ഷിക മേഖലയും ഒന്നിച്ച് മുന്നേറുകയാണ്. കാര്‍ഷിക മേഖലയില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കയര്‍ മേളയില്‍ 70 കോടി രൂപയുടെ കരാര്‍ ഉണ്ടാകുമെന്ന് കരുതുന്നു. പരമ്പരാഗത തടുക്ക് നിര്‍മ്മാണ ഫാക്ടറികള്‍ നവീകരിച്ച് കയര്‍ ഭൂവസ്ത്ര ഫാക്ടറികളാക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു, കേര ഫൈഹബര്‍ ടെക്‌സ് ഡയറക്ടര്‍ പി എസ് നോബി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ജെ പ്രേംകുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss