|    Jan 21 Sat, 2017 6:54 pm
FLASH NEWS

കയര്‍ കേരള 2016 ഫെബ്രു. ഒന്നു മുതല്‍ അഞ്ചു വരെ

Published : 22nd January 2016 | Posted By: SMR

ആലപ്പുഴ: കയര്‍ കേരള 2016 ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. കയറിന്റെയും പ്രകൃതി ദത്ത നാരുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനവും ആഗോള- തദ്ദേശ വിപണനവും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്.
മേളയില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, രാജ്യാന്തര- ദേശീയ പ്രദര്‍ശനം, വിവിധ മല്‍സരങ്ങള്‍, ബയര്‍- സെല്ലര്‍ മീറ്റ് എന്നിവ സംഘടിപ്പിക്കും.
കയര്‍ കേരള 2016 ന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്ന് രാവിലെ 10ന് റവന്യൂ-കയര്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. ആലപ്പുഴ ഹോട്ടല്‍ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജി സുധാകന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
പി തിലോത്തമന്‍ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, കയര്‍ വികസന ഡയറക്ടര്‍ കെ എന്‍ സതീഷ്, ഡി സുഗതന്‍, എ എ ഷുക്കൂര്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, എ കെ രാജന്‍, കെ ആര്‍ രാജേന്ദ്രപ്രസാദ്, കെ എം രാജു, പി നാരായണന്‍കുട്ടി, നഗരസഭാംഗം ശ്രീചിത്ര, വിവേക് വേണുഗോപാല്‍, കെ ആര്‍ ഭഗീരഥന്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കെ ആര്‍ അനില്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക