|    Oct 23 Mon, 2017 11:00 pm
FLASH NEWS

കയര്‍ കേരള: സാംസ്‌കാരിക ഘോഷയാത്ര എസ്ഡിവി സ്‌റ്റേഡിയത്തില്‍ തുടങ്ങും

Published : 4th October 2017 | Posted By: fsq

 

ആലപ്പുഴ: കയര്‍ കേരള 2017ന് തുടക്കം കുറിച്ച് നഗരത്തില്‍ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ഡിവി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ജില്ലാ കോടതി പാലം, മുല്ലയ്ക്കല്‍, എവിജെ ജങ്ഷന്‍, സീറോ ജങ്ഷന്‍, ഇരുമ്പുപാലം വഴി കയര്‍ കേരള നടക്കു ഇഎംഎസ് സ്‌റ്റേഡിയത്തില്‍ സമാപിക്കും. ആലപ്പുഴ, കായംകുളം, വൈക്കം പ്രൊജക്ട് ഓഫിസുകളുടെ പരിധിയിലെ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡ്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, വിവിധ കയറ്റുമതി സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ജീവനക്കാരും തൊഴിലാളികളും അടക്കം ആയിരക്കണക്കിനാളുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. പഞ്ചവാദ്യം, അമ്മന്‍കുടം, പഞ്ചാരിമേളം, ശിങ്കാരിമേളം, ശിവപാര്‍വതി നൃത്തം, തെയ്യം, കരകം, മയിലാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ക്കൊപ്പം പണത്തിലെ സ്‌കൂളുകളിലെ ബാന്റ് സംഘങ്ങളും അണിനിരക്കും. വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫ്‌ളോട്ടുകളും സജ്ജമാവുന്നുണ്ട്. ഘോഷയാത്രയില്‍ പങ്കെടുക്കുവര്‍ ഗതാഗത തടസ്സം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ ഘോഷയാത്ര സഞ്ചരിക്കുന്നു. പ്രധാന കേന്ദ്രങ്ങളില്‍ വോളന്റിയര്‍മാരുടെയും പോലിസിന്റെയും സഹായത്തോടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും റോഡ് മുറിച്ചു കടന്നുപോവാനുള്ള സൗകര്യമുണ്ടാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക