|    Jan 22 Sun, 2017 9:49 pm
FLASH NEWS

കയര്‍ കേരളയ്ക്ക് വര്‍ണാഭമായ തുടക്കം

Published : 2nd February 2016 | Posted By: SMR

ആലപ്പുഴ: കയര്‍ കേരള 2016ന് ആലപ്പുഴയില്‍ വര്‍ണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് മൂന്നോടെ ആരംഭിച്ച കയര്‍തൊഴിലാളികളുടെ സാംസ്‌കാരിക ഘോഷയാത്ര നഗരത്തെ വീര്‍പ്പുമുട്ടിച്ചു. നിശ്ചലദൃശ്യങ്ങളും പ്ലോട്ടുകളും ബാന്‍ഡ് മേളങ്ങളും വഞ്ചിപ്പാട്ടുകളും ഘോഷയാത്രയ്ക്ക് മികവേകി. കയര്‍ത്തൊഴിലാളി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
ആലപ്പുഴ ജില്ലാ കോടതിക്ക് സമീപത്തു നിന്നാരംഭിച്ച ഘോഷയാത്ര കയര്‍ കേരളയുടെ വേദിയായ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. കയര്‍ സഹകരണ സംഘങ്ങളുടെയും വിവിധ കയര്‍ സ്ഥാപനങ്ങളുടെയും ബാനറിന്റെ പിന്നില്‍ അണിനിരന്നാണ് സ്ത്രീള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ റാലിയില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പകരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മേള ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം അറിയിക്കാനായി ഡിവൈഎഫ്‌ഐ ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് പ്രകടനം നടത്തി. ഉദ്ഘാടകന്‍ ആഭ്യന്തരമന്ത്രിയാണെന്നറിഞ്ഞതോടെ പ്രതിഷേധം പേരിന് മാത്രമായിരുന്നു. കെ സി വേണുഗോപാല്‍ എംപിയും ജില്ലയിലെ എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തില്ല. മേളയ്‌ക്കെതിരേ കെ സി വേണുഗോപാല്‍ എംപി നേരത്തെ പരസ്യമായി രംഗത്തുവന്നിരുന്നു. ണ് ജനങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക