|    Nov 20 Mon, 2017 5:00 pm
FLASH NEWS

കയര്‍ കാര്‍ണിവലിന് ഇന്ന് തുടക്കം

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്: കയര്‍ ഉല്‍പന്നങ്ങളുടെ ആഭ്യന്തര വിപണനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കയര്‍ കാര്‍ണിവെല്‍ 2017ന് ഇന്ന് തുടക്കമാവും. കയര്‍ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങളെങ്കിലും ലഭ്യമാക്കുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു.കയര്‍ വികസന വകുപ്പ് മുഖേന കോഴിക്കോട് കയര്‍ പ്രെജക്ടിന് കീഴില്‍ കോഴിക്കോട്,വയനാട് ജില്ലകളില്‍ കേരള സംസ്ഥാന കയര്‍ കോര്‍പറേഷന്‍, കയര്‍ ഫെഡ്, ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ 11 സ്റ്റാളുകളാണ് തുറന്നു പ്രവര്‍ത്തിക്കുക.  കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 2 സ്റ്റാളുകളും ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, മുക്കം കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലായി 5 സ്റ്റാളുകളും നാദാപുരം, ബാലുശ്ശേരി എന്നീ സ്ഥലങ്ങളിലായി 2 സ്റ്റാളുകളും തുറന്ന് പ്രവര്‍ത്തിക്കും.  വയനാട് ജില്ലയില്‍ കല്‍പ്പറ്റ, മാനന്തവാടി എന്നീ മുനിസിപ്പാലിറ്റികളിലും  സ്റ്റാളുകള്‍  ആരംഭിക്കും. സപ്തംബര്‍ മൂന്ന് വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കയര്‍ ഉല്‍പന്ന വിപണന സ്റ്റാളുകളിലൂടെ റിബേറ്റ് ഒഴിവാക്കി 15,000 രൂപയുടെ വരെ കയര്‍ ഉല്‍പന്നങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  ബന്ധപ്പെട്ട ശമ്പള വിതരണ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ഇന്‍ഡന്റ് പ്രകാരം ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്.സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സഹകരണന്റ് സെക്രട്ടേറിയറ്റിലും, ഫര്‍ണിഷിങ് ആവശ്യങ്ങള്‍ക്ക് പരമാവധി, കയര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണമെന്നും നിലവില്‍ ഉപയോഗിക്കുന്ന പഴകി ദ്രവിച്ചവയ്ക്ക് പകരം കയര്‍ കോര്‍പറേഷന്‍, കയര്‍ ഫെഡ്, ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും കയര്‍ ഉല്‍പന്നങ്ങള്‍ ക്വട്ടേഷന്‍ കൂടാതെ വാങ്ങുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായിട്ടുണ്ട്.സ്റ്റാളുകളിലൂടെ കയര്‍ ഉല്‍പന്നങ്ങളുടെ വിപണനം പ്രോല്‍സാഹിപ്പിക്കുന്നതിനായി സമ്മാന കൂപ്പണുകള്‍ വിതരണം ചെയ്യുന്നുണ്ട്.  ആയിരം രൂപ വിലയുള്ള കൂപ്പണുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപയിലധികം വിലയ്ക്കുള്ള കയര്‍ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതോടൊപ്പം സപ്തംബര്‍ 15ന് നടക്കുന്ന നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായ ഹ്യൂണ്ടായ് ഐ 10 കാര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളും ലഭിക്കുന്നതിന് അവസരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക