|    Jul 20 Fri, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കയര്‍സംഭരണം സര്‍വകാല റെക്കോഡില്‍

Published : 8th September 2017 | Posted By: fsq

 

പത്തനംതിട്ട: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കയര്‍സംഭരണത്തിലും വിപണനത്തിലും റെക്കോഡ് നേട്ടം. കയറിന്റെ വില കൃത്യസമയത്തു നല്‍കിയും കയര്‍സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമേകിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി കയര്‍ഫെഡ് മുന്നേറുകയാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ സായികുമാര്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കയര്‍ സംഘങ്ങള്‍ ഇറക്കിയ കയറിന്റെ വില കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്തു. കയര്‍ഫെഡിന്റെ ആലപ്പുഴ, കൊല്ലം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫിസുകള്‍ വഴി സംസ്ഥാനത്തെ കയര്‍സംഘങ്ങളില്‍ നിന്നു സംഭരിച്ച കയറിന്റെ വിലയായി ഓണക്കാലത്ത് 11 കോടി രൂപയാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം 27,700 ക്വിന്റല്‍ കയര്‍ സംഭരിച്ച സ്ഥാനത്ത് ഇക്കൊല്ലം 40,470 ക്വിന്റല്‍ കയര്‍ സംഭരിച്ച് സംഭരണം സര്‍വകാല റെേക്കാഡില്‍ എത്തിക്കാനായതായി കണ്‍വീനര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss