|    Oct 22 Sun, 2017 3:02 am

കയര്‍ഫെഡ് ജീവനക്കാര്‍ സമരത്തിലേക്ക്

Published : 14th July 2017 | Posted By: fsq

 

ആലപ്പുഴ: കയര്‍ മേഖലയിലെ ഐഎന്‍ടിയുസി ജീവനക്കാര്‍ കയര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, കോടതി ഉത്തരവ് വഴി സര്‍ക്കാര്‍ സിഎ പ്രകാരം ശമ്പള പരിഷ്‌ക്കരണം 2014 ല്‍ നടപ്പാക്കേണ്ടിയിരുന്നത്, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തിലുണ്ടായ കയര്‍ വികസന ഡയറക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും നടപ്പാക്കാന്‍ കൂട്ടാക്കാതിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് 27 ന് സൂചനാ പണിമുടക്ക് നടത്തുന്നതിന് തീരുമാനിച്ചു. ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് കയര്‍ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ ചേംബറില്‍ ജൂണ്‍ 2ാം തിയ്യതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൈകൊണ്ട തീരുമാനം നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കയര്‍ ഫെഡ് ജീവനക്കാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ശമ്പള പരിഷ്‌ക്കരണത്തിനോടൊപ്പം 49 കയര്‍ഫെഡ് ജീവനക്കാരുടെ പ്രമോഷന്‍ സംബന്ധിച്ചുള്ള തടസങ്ങള്‍ നീക്കണമെന്നും യൂണിയന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 30 വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ താല്‍കാലിക ജീവനക്കാര്‍ എന്ന പേരില്‍ കയര്‍ഫെഡില്‍ പണിയെടുക്കുന്ന മുഴുവന്‍ ജീവനക്കാരേയും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന കയര്‍ ഫെഡിലെ നൂറോളം വരുന്ന വിവിധ തസ്തികളിലേക്ക് ഉടന്‍ തന്നെ സ്ഥിര നിയമനം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിത്യവേതനം 630 രൂപയായി നിശ്ചയിച്ചിട്ടും കയര്‍ഫെഡിലെ താല്‍കാലിക തൊഴിലാളികള്‍ക്ക് അത് നല്‍കാതിരിക്കുന്ന മാനേജ്‌മെന്റിന്റെ നടപടിയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവ് വന്ന ദിവസം മുതലുള്ള വര്‍ദ്ധിപ്പിച്ച നിരക്ക് മുന്‍കാല പ്രാബല്യത്തോടുകൂടി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുമാസമായി കയര്‍ഫെഡ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും റിക്കവറി ചെയ്ത പ്രോവിഡന്റ്ഫണ്ട് തുക മാനേജ്‌മെന്റ് വിഹിതം ചേര്‍ത്ത് പിഎഫിലേക്ക് അടയ്ക്കാതിരുന്ന കയര്‍ഫെഡ് മാനേജ്‌മെന്റിന്റെ നടപടിയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. സൂചനാ പണിമുടക്കിനു ശേഷവും കയര്‍ഫെഡിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നതിനും കയര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) യുടെ ഇന്നലെ ചേര്‍ന്ന ജനറല്‍ബോഡി യോഗം തീരുമാനിച്ചു. കയര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് എഎഷുക്കൂര്‍ അധ്യക്ഷതവഹിച്ചു.  വിസി അലോഷ്യസ്, എന്‍ സുശീലന്‍തമ്പി, വി കൈരളികുമാര്‍, ജസി മാത്യു, സജീവന്‍, സിയാദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക