|    Jul 20 Fri, 2018 8:16 am
FLASH NEWS

കയര്‍ഫെഡ് കയര്‍വില തീര്‍ത്തു നല്‍കി

Published : 6th September 2017 | Posted By: fsq

 

ആലപ്പുഴ: കയര്‍ പിരി മേഖലയില്‍ തൊഴില്‍ ചെയ്യുന്ന കയര്‍തൊഴിലാളികള്‍ക്ക് ആശ്വാസവുമായി കയര്‍ഫെഡ്. ഓണത്തോടനുബന്ധിച്ചു കയര്‍ സംഘങ്ങള്‍ ഇറക്കിയ കയറിന്റെ വില കുടിശികയില്ലാതെ പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിഞ്ഞതായി കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍  അഡ്വ. എന്‍ സായികുമാര്‍ അറിയിച്ചു.  കയര്‍ഫെഡിന്റെ ആലപ്പുഴ, കൊല്ലം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫിസുകള്‍ വഴി സംസ്ഥാനത്തെ  കയര്‍ സംഘങ്ങളില്‍ നിന്നും സംഭരിച്ച കയറിന്റെ വില പൂര്‍ണമായി നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് ആകെ 11 കോടി രൂപയാണ് കയറിന്റെ വിലയിനത്തില്‍ ഇങ്ങനെ വിതരണം ചെയ്തത്. കയര്‍ഫെഡിന്റെ കയര്‍ സംഭരണം സര്‍വകാല റെക്കോര്‍ഡിലേക്ക്  കടക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍  27700 ക്വിന്റല്‍  കയര്‍ സംഭരിച്ച സ്ഥാനത്ത് ഇക്കൊല്ലം 40470 ക്വിന്റല്‍ കയര്‍ സംഭരിക്കാനായത് കയര്‍ഫെഡിനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ പ്രവര്‍ത്തന മികവാണ്. കയറിന്റെ വില യഥാസമയം നല്‍കുന്നതിനും കയര്‍സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമേകുന്നതിനും ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേകിച്ചു കയര്‍ വകുപ്പിന്റെ ചുമതല വഹിക്കുന്ന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെയും നിര്‍ലോഭമായ സഹായവും കൊണ്ടാണ് കയര്‍ഫെഡിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനായതെന്നു ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം വി എസ് മണി, ജനറല്‍ മാനേജര്‍                   (പി) ടി എന്‍ ശ്യാം, ജനറല്‍ മാനേജര്‍ (എ) ബി സുനില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss