|    May 25 Thu, 2017 8:38 am
FLASH NEWS

കയര്‍പിരി ഷെഡും കയറും കത്തിനശിച്ചു

Published : 4th April 2016 | Posted By: SMR

ഹരിപ്പാട്: വൈദ്യുതി ലൈനില്‍ നിന്നു തീപടര്‍ന്നു കയര്‍പിരിഷെഡും കയറും കത്തിനശിച്ചു. ആറാട്ടുപുഴ നേരെശേരില്‍ സുനിതയുടെ കയര്‍ റാട്ട്, ഷെഡ്, കയര്‍, ഫര്‍ണീച്ചര്‍ എന്നിവയാണ് കത്തിനശിച്ചത്.
വീട്ടിലേക്കുള്ള വൈദ്യുതി ലൈനില്‍ മരച്ചില്ലമുട്ടി തീപ്പൊരിയുണ്ടായി ഷീറ്റുമേഞ്ഞ ഷെഡിനു മുകളില്‍ തീപ്പിടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ ഇലക്‌ട്രോണിക്‌സ് റാട്ട് പൊട്ടിത്തെറിച്ചു. ശബ്ദം കേട്ടു ഉണര്‍ന്ന വീട്ടുകാര്‍ തീ കെടുത്തിയതിനാല്‍ തീപടര്‍ന്നു പിടിച്ചില്ല.
കയര്‍ഷെഡ്, റാട്ട്, ചകിരി , ആയിരത്തോളം മുടികയര്‍, സമീപത്തുണ്ടായിരുന്ന കട്ടില്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. വൈദ്യുതി ലൈന്‍ താഴ്ന്നു കിടന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാതിരുന്നതാണ് അഗ്‌നി ബാധയ്ക്ക് ഇടയാക്കിയതെന്നു വീട്ടില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day