|    Oct 16 Tue, 2018 4:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കമ്മ്യൂണിസത്തെ തൂത്തെറിഞ്ഞാലേ കേരളം രക്ഷപ്പെടൂ:എച്ച് രാജ

Published : 31st January 2017 | Posted By: fsq

 

തൃശൂര്‍: കമ്മ്യൂനിസത്തെ വേരോടെ തൂത്തെറിഞ്ഞാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂവെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. ഗാന്ധി രക്തസാക്ഷിദിനത്തോടനുബന്ധിച്ച് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച കൂട്ട സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ. കൊലക്കേസുകളിലടക്കം പ്രതികളായ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാവ് പി ജയരാജനും ജയിലിലടയ്ക്കപ്പെട്ടാല്‍ കേരളത്തിലെ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാതാകുമെന്നും രാജ പറഞ്ഞു. തെക്കേ ഗോപുരനടയില്‍ നടന്ന സത്യഗ്രഹ സമ്മേളനത്തില്‍ ആര്‍എസ്എസ് തൃശൂര്‍ വിഭാഗ സംഘചാലക് കെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss