|    Jan 22 Sun, 2017 1:40 pm
FLASH NEWS

കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഇനി തൃത്താലയ്ക്ക് സ്വന്തം

Published : 29th February 2016 | Posted By: SMR

തൃത്താല: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെയും സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള കമ്മ്യൂണിഏറ്റി സ്‌കില്‍ പാര്‍ക്ക് എന്ന നൂതന സംരംഭത്തിന് തൃത്താലയില്‍ തുടക്കമായി.
എല്ലാവര്‍ക്കും തൊഴില്‍ വൈദഗ്ധ്യം എന്ന ആശയത്തില്‍ അധിഷ്ഠിതമായ കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്ക് തൃത്താലയിലെ ചാത്തനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ചാത്തനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് വൈകീട്ട് മൂന്നിന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. അഡ്വ.വി ടി ബല്‍റാം എംഎല്‍എ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍പരിശീലനം നേടാനനുതകുന്നതരത്തില്‍ പത്തുകോടി രൂപ ചെലവില്‍ രണ്ടു നിലകളിലായാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക