|    Sep 21 Thu, 2017 10:44 am
Home   >  Todays Paper  >  page 11  >  

കമ്മ്യൂണിറ്റി ഷീല്‍ഡ്: മാഞ്ചസ്റ്റര്‍- ലെസ്റ്റര്‍ പോരാട്ടം ഇന്ന്

Published : 7th August 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള ക ര്‍ട്ടന്‍ റേസറായി വിലയിരുത്തപ്പെടുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടപ്പോര് ഇന്നു നടക്കും. ലീഗ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും എഫ്എ കപ്പ് ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണ് കിരീടം ലക്ഷ്യമിട്ട് ബൂട്ടണിയുന്നത്. കഴിഞ്ഞ സീസണിലെ സര്‍പ്രൈസ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ പുതിയ സീസണിലും അദ്ഭുതം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്.
എന്നാല്‍ കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്ററിനെയല്ല ഇത്തവണ കാണുക. അടിമുടി ഉടച്ചുവാര്‍ക്കപ്പെട്ട റെഡ് ഡെവിള്‍സ് പ്രതാപകാലത്തേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോയ്ക്കു കീഴില്‍ മാഞ്ചസ്റ്ററിന്റെ ആ ദ്യ ഔദ്യോഗിക മല്‍സരം കൂടിയാണ് ഇന്നത്തേത്.
കൂടാതെ പുതുതായി ടീമിലെത്തിയ സ്വീഡിഷ് ഗോളടിവീരന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെയും യഥാര്‍ഥ അരങ്ങേറ്റം ഇന്നാണ്. ഏറ്റവുമധികം തവണ കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിയ ടീമാണ് മാഞ്ചസ്റ്റര്‍ (20 തവണ). അതേസമയം, ഒരിക്കല്‍ മാത്രമാണ് ലെസ്റ്റര്‍ ജേതാക്കളായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക