|    Feb 22 Wed, 2017 10:14 am
FLASH NEWS

കമ്മാളി കരിങ്കല്‍ ക്വാറി പ്രശ്‌നം; പ്രത്യേക ഗ്രാമസഭയില്‍ പോലിസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം

Published : 31st October 2016 | Posted By: SMR

ചെറുപുഴ: രാജഗിരി കമ്മാളിയിലെ കരിങ്കല്‍ ക്വാറി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത പ്രത്യേകഗ്രാമസഭയില്‍ പോലിസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം. ക്വാറി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ആറുമാസം മുമ്പ് ഗ്രാമസഭാ തീരുമാനമനുസരിച്ച് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പൂട്ടിയ ക്വാറി തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് 160ഓളം പേര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഗ്രാമസഭ വിളിച്ചുചേര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് ക്വാറി അനുകൂലികളും പ്രതികൂലികളും പലതവണ വീടുകയറി ആളുകളെ സംഘടിപ്പിച്ചിരുന്നു. 451 ആളുകള്‍ പങ്കെടുത്ത ഗ്രാമസഭ ഉച്ചയ്ക്കു രണ്ടിനായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. ജനബാഹുല്യം കാരണംവൈകീട്ട് 4.30ഓടെയാണ് യോഗം തുടങ്ങിയത്. സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് ചെറുപുഴ പോലിസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ക്വാറിയെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും മാറ്റിനിര്‍ത്തി എണ്ണിയാണ് വോട്ടെടുപ്പ് നടത്തിയത്. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും ക്വാറിക്കെതിരായിരുന്നു. വോട്ടെടുപ്പിന് ശേഷം ക്വാറി അനുകൂലികളില്‍ ചിലര്‍ കസേര എടുത്തെറിയാനും വാക്കേറ്റത്തിനും ശ്രമിച്ചപ്പോള്‍ പോലിസ് ഇടപെട്ട് ശാന്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് വി കൃഷ്ണന്‍, വാര്‍ഡ് മെംബര്‍മാരായ ഡെന്നി കാവാലം, മനോജ് വടക്കേല്‍, ഷാന്റി കലാധരന്‍, മറിയാമ്മ അമ്പാട്ട്, കെ കെ ജോയി, പി രാമചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ഒ എം ജോര്‍ജ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക