|    Feb 21 Wed, 2018 10:59 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കമ്പോള യുദ്ധങ്ങള്‍

Published : 11th January 2017 | Posted By: fsq

 

ലോകയുദ്ധങ്ങള്‍ക്കു കാരണമായത് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ കമ്പോളനിയന്ത്രണത്തിനും കോളനികള്‍ക്കും വേണ്ടിയുള്ള മല്‍സരങ്ങളാണ്. ഇപ്പോള്‍ ആഗോളവല്‍ക്കരണവും വ്യാപാരരംഗത്ത് ബഹുരാഷ്ട്ര ഉടമ്പടികളുമാണ് നടപ്പുരീതി. എന്നാല്‍, പഴയ ആഗോള മല്‍സരത്തിന്റെ കാലം തിരിച്ചുവരുകയാണെന്നു കരുതണം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ തീരുമാനിച്ചത് അതിന്റെ ലക്ഷണമായിരുന്നു. വ്യാപാര ഉടമ്പടികളുടെ കടുത്ത വിമര്‍ശകനായ ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. അമേരിക്കന്‍ കമ്പോളത്തിലേക്ക് കൊണ്ടുവരുന്ന ചരക്കിന് 35 ശതമാനം വരെ അധികനികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ച് ചരക്ക് അമേരിക്കയിലേക്കു കടത്തി ലാഭംകൊയ്യുന്നത് തടയാനാണ് ട്രംപിന്റെ പരിപാടി.  എന്നാല്‍, ഇതിന്റെ വില കൊടുക്കേണ്ടിവരുക അമേരിക്കന്‍ ഉപഭോക്താക്കളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉപഭോഗ ഉല്‍പന്നങ്ങളില്‍ വലിയ പങ്ക് ഉല്‍പാദിപ്പിക്കുന്നത് അമേരിക്കയ്ക്കു പുറത്താണ്. ഇതിന് വന്‍ ചുങ്കം ചുമത്തിയാല്‍ ഒന്നുകില്‍ ഉപഭോക്താക്കള്‍ പകരം തദ്ദേശീയ വസ്തുക്കള്‍ വാങ്ങണം; അല്ലെങ്കില്‍ കൂടിയ വില നല്‍കണം. മറ്റൊരു പ്രത്യാഘാതം അമേരിക്കയില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം വിദേശ കമ്പനികള്‍ക്ക് കുറയുമെന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss