|    Nov 20 Mon, 2017 10:50 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കമ്പോള നിയമങ്ങള്‍

Published : 13th September 2017 | Posted By: fsq

 

സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരേയൊരു ജീവിവര്‍ഗം മനുഷ്യരാണെന്ന് ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായ ആദം സ്മിത്ത്. മനുഷ്യര്‍ തമ്മില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നു. എന്നാല്‍, ഒരു പട്ടിയും തന്റെ കൈവശമുള്ള എല്ലിന്‍ കഷണം മറ്റൊരു പട്ടിയുമായി കൈമാറുന്നില്ല- അതായിരുന്നു ആദം സ്മിത്തിന്റെ ന്യായീകരണം.എന്നാല്‍, പട്ടികളെപ്പോലെയല്ല എല്ലാ ജീവികളും എന്നാണ് ഇപ്പോള്‍ പല ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്. പക്ഷികളും മൃഗങ്ങളും മല്‍സ്യങ്ങളും പലതരത്തിലുള്ള പരസ്പര ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും നടത്തുന്നുണ്ടെന്ന് സമീപകാല പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ബിഹേവിയറല്‍ ബയോളജി എന്നൊരു പുതിയ പഠനശാഖ തന്നെ അതിന്റെ ഭാഗമായി വളര്‍ന്നുവന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു പഠനം ജനുവരി ലക്കം നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ വന്നിട്ടുണ്ട്. അത് ഒരിനം കടന്നലുകളെക്കുറിച്ചാണ്. പെണ്‍കടന്നല്‍ സ്വന്തം കൂട്ടിലേക്ക് സഹായികളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയാണ് അതില്‍ പഠനവിധേയമാക്കുന്നത്. കമ്പോളത്തിലെ തത്ത്വങ്ങള്‍ തന്നെയാണ് അവരും പ്രയോഗിക്കുന്നത്. കൂലിക്കാര്‍ ഏറെയുണ്ടെങ്കില്‍ കൂലി കുറയും. മറിച്ചായാല്‍ കൂടും. ലൈംഗിക സേവനങ്ങളാണ് കടന്നല്‍ക്കൂട്ടില്‍ കൂലിയായി നല്‍കപ്പെടുന്നത്. ഇത്തരം കമ്പോള നിയന്ത്രിത ബന്ധങ്ങള്‍ ജീവിലോകത്ത് വ്യാപകമാണെന്നാണു പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക