|    Sep 20 Thu, 2018 6:01 pm
FLASH NEWS

കമ്പി പാലം അപകടത്തില്‍

Published : 13th August 2018 | Posted By: kasim kzm

വെള്ളരിക്കുണ്ട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യങ്കോട് പുഴക്ക് കുറുകെ പണിത ചെമ്മരങ്കയം തൂക്കുപാലം അപകടത്തില്‍. മുണ്ടര്‍കാനം ഭാഗത്ത് സ്ലാബുകള്‍ തകരുകയും പാലത്തിന്റെ അടിയിലെ മണ്ണ് ഇടിഞ്ഞു വീഴുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. താലൂക്ക്, വിലേജ്, അഗ്‌നിശമനസേന സ്ഥലത്തെത്തി പലത്തിന്റെ ഇരുഭാഗങ്ങളും അടച്ച് യാത്ര നിരോധിച്ചു. 1992ല്‍ നിര്‍മിച്ച പാലത്തിന്റെ കൈവരികളും സുരക്ഷാവലയും ദ്രവിച്ചു തുരുമ്പിച്ചിരിക്കുന്നു.
കമ്പല്ലൂര്‍, വയക്കര ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ജനങ്ങള്‍ക്കും ഇരുഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണിത്. പ്രദേശത്തെ ഇരുനൂറോളം കുടുബങ്ങള്‍ക്കും കടയില്‍ നിന്ന് സാധനം വാങ്ങണമെങ്കില്‍ അക്കരെ എത്തണം. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും മറ്റു മാര്‍ഗ്ഗമില്ല. വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസീല്‍ദാര്‍ മുരളി, ഭീമനടി വിലേജ് അസിസ്റ്റന്റ് പി വി രഞ്ജിത്ത് എന്നിവര്‍ സ്ഥലത്തെത്തി.
തകര്‍ന്ന തൂക്ക് പാലം എം രാജഗോപലന്‍ എംഎല്‍എ സന്ദര്‍ശിച്ചു. സംഭവസ്ഥലത്ത് നിന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എഡിഎം വിളിച്ചു പ്രശ്‌ന പരിഹാരത്തിനാവശ്യമായ കാര്യം ചെയ്യണമെന്നാവശ്യപ്പെട്ടു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും തകര്‍ന്ന ഭാഗം പുനര്‍നിര്‍നിക്കാന്‍ ആവശ്യമായ തുക അനുവദിക്കാമെന്ന് എഡിഎം ദേവീഭാസ് എംഎല്‍എയെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss