|    Dec 10 Mon, 2018 4:07 pm
FLASH NEWS

കമ്പളക്കാട് സംഭവം : യുഡിഎഫ് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് 14ന്

Published : 7th September 2017 | Posted By: fsq

 

കല്‍പ്പറ്റ: കമ്പളക്കാട് സ്‌റ്റേഷനുള്ളില്‍ സിപിഎമ്മുകാര്‍ യോഗം ചേരുകയും പ്രസംഗിക്കുകയും ചെയ്ത സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പളക്കാട് ടൗണില്‍ നിലവില്‍ ട്രാഫിക് സംവിധാനം താളംതെറ്റിയ അവസ്ഥയിലാണ്. നിലവിലില്ലാത്ത ട്രാഫിക് നിയമത്തിന്റെ പേരില്‍ പോലിസ് ടൗണില്‍ വച്ച് ചിലരോട് അപക്വമായി പെരുമാറിയിരുന്നു. ഇതിന്റെ പേരില്‍ പോലിസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍  തമ്മില്‍ തര്‍ക്കമോ വാക്കേറ്റമോ ഉണ്ടായിട്ടില്ല. എന്നാല്‍, ഈ വിഷയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കളും പ്രവര്‍ത്തകരും മണിക്കൂറുകളോളം പോലിസ് സ്‌റ്റേഷനില്‍ തമ്പടിക്കുകയും പോലിസിനെ ഭീഷണിപ്പെടുത്തുംവിധം പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. സ്‌റ്റേഷനില്‍ പാലിക്കേണ്ട നിയമങ്ങള്‍ പരസ്യമായി ലംഘിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കാരണം പറഞ്ഞ് ടൗണില്‍ നിരവധി ആളുകളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, സ്‌റ്റേഷനുള്ളില്‍ അഴിഞ്ഞാടുകയും  പോലിസ് സ്‌റ്റേഷന്‍ പാര്‍ട്ടി ഓഫിസാക്കി മാറ്റുകയും ചെയ്ത സിപിഎമ്മുകാരുടെ പേരില്‍ നാളിതുവരെ ഒരു കേസ് പോലും ചുമത്തിയിട്ടില്ല. സിപിഎം നേതാക്കള്‍ സ്‌റ്റേഷനുള്ളില്‍ നടത്തിയ പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പിങുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കാണിച്ച് ജില്ലാ പോലിസ് മേധാവിക്ക് യുഡിഎഫ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഭരണകക്ഷിയുടെ പാദസേവകരായി മാറുന്ന പോലിസ് സമീപനം അവസാനിപ്പിക്കണം. പോലിസിന്റെ ഇരട്ടത്താപ്പും ഇരട്ടനീതിയും അംഗീകരിക്കാനാവില്ല. പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം കമ്പളക്കാട് ടൗണില്‍ 13ന് പൊതുയോഗം സംഘടിപ്പിക്കും. 14ന് നടക്കുന്ന സ്‌റ്റേഷന്‍ മാര്‍ച്ചില്‍ എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് ജില്ലാ നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ വി പി യൂസുഫ്, കണ്‍വീനര്‍ സുരേഷ് ബാബു, പി ഇസ്മായില്‍, ഒ വി അപ്പച്ചന്‍, വി എസ് സിദ്ദീഖ്, പി എം ജൗഹര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss