|    Jul 22 Sun, 2018 8:15 pm
FLASH NEWS

കമ്പളക്കാട് സംഭവം: പോലിസ് നിരപരാധികളെ വേട്ടയാടുന്നെന്ന്

Published : 11th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് കമ്പളക്കാട് ടൗണിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ പോലിസ് നിരപരാധികളെ വേട്ടയാടുകയാണെന്നു കമ്പളക്കാട് വെളുത്തപറമ്പത്ത് അസു, കോട്ടേക്കാരന്‍ അബൂട്ടി, ചെറുവണശേരി നയിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ടൗണില്‍ ദര്‍ബാര്‍ ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് സ്റ്റിക്കര്‍ പതിക്കുകയും മറ്റു വാഹനങ്ങളെ ഒഴിവാക്കുകയും ചെയ്തത് ഐഎന്‍ടിയുസി കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റുമായ പഞ്ചാര അഷ്‌റഫ് ചോദ്യം ചെയ്തതിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് പോലിസ് നിരപരാധികളെ പീഡിപ്പിക്കുന്നത്. തുല്യനീതി ആവശ്യപ്പെട്ട് റോഡരികില്‍ കുത്തിയിരിപ്പുസമരം നടത്തിയ അഷ്‌റഫിനെ പോലിസ് ചളിയിലൂടെ വലിച്ചിഴയ്ക്കുന്നതിനെതിരേ സ്ഥലത്തുണ്ടായിരുന്നവര്‍ രംഗത്തുവന്നിരുന്നു. അവശനിലയിലായ അഷ്‌റഫിനെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനെ എതിര്‍ത്ത നാട്ടുകാര്‍ ആദ്യം വൈദ്യസഹായം ലഭ്യമാക്കണമെന്നും ശഠിച്ചു. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നരുടെ പേരിലടക്കം കേസെടുത്ത പോലിസ് അസമയത്ത് വീടുകയറി നിരപരാധികളെ ഭീഷണിപ്പെടുത്തുകയാണ്.  ഇതേക്കുറിച്ച് പരാതിപ്പെടുന്നവരോട് അപമര്യാദയായി പെരുമാറുന്നുമുണ്ട്. ഇതിനെതിരേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss