|    Dec 10 Mon, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കമ്പനി പ്രവര്‍ത്തനം രണ്ട് നഗരങ്ങളില്‍ ഒതുങ്ങി

Published : 15th November 2018 | Posted By: kasim kzm

ടോമി മാത്യു

കൊച്ചി: സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി രൂപീകരിച്ച പ്രതീക്ഷ ബസ് ഷെല്‍ട്ടേഴ്‌സ് കേരള ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനം രണ്ടു നഗരങ്ങളില്‍ ഒതുങ്ങിയതായി ആക്ഷേപം. അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച കമ്പനി നാളിതുവരെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിച്ചത് എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ മാത്രം- 83 എണ്ണം. നാലുവര്‍ഷം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും മറ്റ് ആനുകുല്യങ്ങളുമായി നല്‍കിയത് അഞ്ചുലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശരേഖ.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ആധുനിക രീതിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും തീരുമാനിച്ചത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കാന്‍ 2013 ഫെബ്രുവരി 27ന് ഉത്തരവു പുറപ്പെടുവിച്ചു. 2013 ജൂണ്‍ 20 നാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പ്രതീക്ഷ ബസ് ഷെ ല്‍ട്ടേഴ്‌സ് കേരള (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) എന്ന കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അംഗീകൃത ബസ്‌സ്‌റ്റോപ്പുകളില്‍ ആധുനിക രീതിയിലുള്ള ബസ് ഷെല്‍ട്ടറുക ള്‍ നിര്‍മിക്കുന്നതിനും വിപുലീകരിക്കുന്നതിനും പരിപാലിക്കുന്നതിനും മറ്റുമായുള്ള നോഡ ല്‍ ഏജന്‍സി എന്ന നിലയിലാണ് പ്രതീക്ഷ ബസ് ഷെല്‍ട്ടേഴ്‌സ് കമ്പനി രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്ത് 31 വരെ സംസ്ഥാനത്ത് ആകെ 83 ബസ് ഷെ ല്‍ട്ടറുകള്‍ പിപിപി വ്യവസ്ഥയി ല്‍ ഏറ്റെടുത്ത് ഇതിന്റെ നിര്‍മാണവും നവീകരണവും പരിപാലനവും നടത്തുന്നുണ്ടെന്നു രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം കമ്പനി മാനേജിങ് ഡയറക്ടര്‍ പി ആര്‍ സന്തോഷ്‌കുമാര്‍ നല്‍കിയ മറുപടിയി ല്‍ വ്യക്തമാക്കുന്നു.
83 എണ്ണത്തില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളി ല്‍ 53ഉം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 30ഉം ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിച്ചു. ഇതുകൂടാതെ എംഎല്‍എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ വഴി ടെന്‍ഡറിലൂടെ 23 ബസ് ഷെല്‍ട്ടറുകളും നി ര്‍മിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ട് വഴി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 16ഉം എറണാകുളത്തും ആലപ്പുഴയിലും രണ്ടു വീതവും ആലുവയിലും മലപ്പുറത്തും തൃശൂരും ഓരോന്നു വീതവും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിച്ചു. ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2018 ആഗസ്ത് 31 വരെ 5,17,527 രൂപ ചെലവഴിച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു. കമ്പനി പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണെന്നും എംഡി നല്‍കിയ മറുപടിയിലുണ്ട്.
അതേസമയം, സംസ്ഥാനത്തുടനീളം ആധുനിക രീതിയില്‍ ബസ്് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കാനായിരുന്നു കമ്പനി രൂപീകരിച്ചതെങ്കിലും എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമായി ഇത് ഒതുങ്ങിയെന്നാണു ചൂണ്ടിക്കാണിക്കുന്നത്. ബസ് യാത്രക്കാര്‍ ഏറെയുള്ള മറ്റു ജില്ലകളിലൊന്നിലും ഇത്തരത്തില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss