|    Oct 21 Sun, 2018 7:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കമ്പനി-കോര്‍പറേഷന്‍ പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

Published : 24th January 2017 | Posted By: fsq

 

കൊച്ചി: കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങി വിവിധ കമ്പനികളിലേക്കും കോര്‍പറേഷനുകളിലേക്കുമായി ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്ക് പിഎസ്‌സി തയ്യാറാക്കിയ പട്ടികയില്‍നിന്ന് കാര്യമായ നിയമനം ഇല്ലെന്ന് ഉദ്യോഗാര്‍ഥികള്‍. 2014 സപ്തംബറിലാണ് പട്ടിക നിലവില്‍ വന്നത്. ഇതുവരെ പൊതുവിഭാഗത്തില്‍ 1,829 പേര്‍ക്കു മാത്രമാണ് അഡൈ്വസ് മെമ്മോ അയച്ചത്. ഈ പട്ടികയില്‍നിന്ന് നിയമനം നടത്തേണ്ട വിവിധ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകളുെണ്ടന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. എന്നാല്‍, ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സ്ഥാപനമേധാവികള്‍ക്കുള്ള വിമുഖതയാണ് റാങ്ക് പട്ടികയിലുള്ളവര്‍ വഴിയാധാരമാവാന്‍ കാരണം. പല സ്ഥാപനങ്ങളുടെയും തലപ്പത്തുള്ളവര്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനാണു താല്‍പര്യം. രാഷ്ട്രീയസമ്മര്‍ദങ്ങളും മറ്റു താല്‍പര്യങ്ങളും ഇതിനു പിന്നിലുണ്ട്. കെഎംഎംഎല്‍, മലബാര്‍ സിമന്റ്‌സ്, കശുവണ്ടി വികസന കോര്‍പറേഷന്‍, കാംകോ, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷ ന്‍, കൈത്തറി വികസന കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും നിയമനങ്ങള്‍ നടത്തേണ്ട റാങ്ക് പട്ടികയാണ് ഇഴയുന്നത്. ഇത്രയധികം സ്ഥാപനങ്ങളുണ്ടായിട്ടും എന്നു നിയമനം നടക്കുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല. 10 വര്‍ഷമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്ഥിരം നിയമനം നല്‍കിയുള്ള കഴിഞ്ഞ സര്‍ക്കാ ര്‍ ഉത്തരവ് പുനപ്പരിശോധിക്കാ ന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇങ്ങനെ പരിശോധിക്കുമ്പോള്‍ ബോര്‍ഡുകളിലും കോ ര്‍പറേഷനുകളിലും നടത്തിയ സ്ഥിരം നിയമനങ്ങളും പരിശോധിച്ച് അനര്‍ഹരായവരെ ഒഴിവാക്കി റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്താന്‍ തയ്യാറാവണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. പരമാവധി നിയമനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടും പട്ടികയില്‍നിന്ന് നിയമനം നല്‍കേണ്ട സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ താല്‍ക്കാലികക്കാരെ നിലനിര്‍ത്തുന്നത് അന്വേഷിക്കണമെന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പൊതുമേഖലാ കമ്പനി/ ബോര്‍ഡ്/കോര്‍പറേഷനുകളില്‍ എത്ര താല്‍ക്കാലിക ജീവനക്കാര്‍ ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/അസി.ഗ്രേഡ് 2 തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ടെന്നതു സംബന്ധിച്ച് ഈ സ്ഥാപനങ്ങളോടും വകുപ്പുകളോടും സര്‍ക്കാര്‍ വിശദീകരണം തേടണം. താല്‍ക്കാലികക്കാര്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ തുടരുമ്പോള്‍, മറ്റു പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ പട്ടികയിലുള്ളവര്‍ പുറംപോക്കിലാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കാതെ ഒളിച്ചുകളിക്കുന്ന സാഹചര്യത്തില്‍, ഒഴിവുള്ള തസ്തികകള്‍ കണ്ടെത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിഭാഗം ഓഫിസ് കയറിയിറങ്ങി പരിശോധന തുടങ്ങിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ കണ്ടെത്താനും ഇതേവിഭാഗം പരിശോധന നടത്തിയാല്‍ ഉദ്യോഗാര്‍ഥികള്‍ക്കു ഗുണകരമാവുമെന്നാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പ്രതീക്ഷ. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിട്ടും പല പൊതുമേഖലാ സ്ഥാപനങ്ങളും ഇവ റിപോര്‍ട്ട് ചെയ്യാത്തത് കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്ത സ്ഥാപനമേധാവികള്‍ക്കും വകുപ്പുമേധാവികള്‍ക്കുമെതിരേ വകുപ്പുതല നടപടി ഉണ്ടായാല്‍ മാത്രമേ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവൂ. കെഎസ്ഇബിയില്‍ നിയമനം നടത്തിയാല്‍ മാത്രം ആയിരത്തിലധികംപേര്‍ക്ക് ജോലി കിട്ടും. പക്ഷേ, നിയമനകാര്യത്തില്‍ കെഎസ്ഇബി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss