|    Nov 21 Wed, 2018 8:08 pm
FLASH NEWS

കമ്പനിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: കെ രാജന്‍ എംഎല്‍എ

Published : 21st July 2018 | Posted By: kasim kzm

തൃശൂര്‍: കുതിരാനിലുണ്ടായ അപകട മരണത്തില്‍ ദേശീയ പാത അതോരിറ്റിക്കും കരാര്‍ കമ്പിനിക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ രാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മണ്ണുത്തി മുതല്‍ വടക്കുംഞ്ചേരി വരെ നടക്കുന്ന ഹൈവേ നിര്‍മ്മാണം അശാസ്ത്രീയമാണ്.
നാച്ചറല്‍ കനാലുകള്‍ മൂടുകയും അശാസ്ത്രീയമായ കാന നിര്‍മ്മിക്കുന്നതും മൂലം മഴക്കാലത്ത് വലിയ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുകയാണ്. ഏക്കറുകണക്കിന് കൃഷിയാണ് ഈ കാലഘട്ടത്തില്‍ നഷ്ടമായത്. കുടിവെള്ള പൈപ്പുകളും വൈദ്യുതി ടെലെഫോണ്‍ കണഷനുകളും ഇതുമൂലം തകരാറിലായി. തൊഴിലാളികള്‍ തന്നെ ദീര്‍ഘമായ കാല സമരമാണ് നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണമുള്ള സ്ഥാപനമായ ദേശീയ പാത അതോറിറ്റിയാണ് പണികള്‍ നിയന്ത്രിക്കുന്നത് എന്നതുകൊണ്ട്, അതേറിറ്റിക്കും കേന്ദ്ര സര്‍ക്കാരിനും നിരവധി തവണ പല നിലവാരത്തിലുള്ള പരാതികള്‍ നല്‍കിയിട്ടുള്ളതാണ്.
സംസ്ഥാന സര്‍—ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു ഇതിനെ തുടര്‍ന്ന് ഉണ്ടായ പല തീരുമാനങ്ങളും കമ്പനി നടപ്പാക്കാന്‍ തയ്യാറായില്ല. കമ്പനിയെ കൊണ്ട് നിര്‍ബന്ധിതമായി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്‍.എച്ച് അതോറിറ്റിയും പരാചയപ്പെട്ടു. ശക്തമായ മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുഴികള്‍ മൂടാന്‍ കളക്ട്രറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാന്‍ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം. കരാര്‍ വ്യവസ്ഥകള്‍ തന്നെ ലംഘിച്ചിട്ടുള്ള കമ്പനിക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളാന്‍ കേന്ദ്ര സര്‍ക്കാരും ദേശീയ പാത അതോറിറ്റിയും തയ്യാറാവണം. അടിയന്തര പരിഹാരത്തിന് നടപടികള്‍ എടുത്തില്ലെങ്കില്‍ രാഷ്ട്രീയത്തിന് അതീതമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരുമെന്നും കെ രാജന്‍ എം.എല്‍.എ അറിയിച്ചു.അതേസമയം മണ്ണുത്തി വടക്കുംഞ്ചേരി ആറുവരി ദേശീയപാതയുടെ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ദേശീയപാത – ഗതാഗത മന്ത്രി നിധിന്‍ ഗഡകരിക്ക് സി.എന്‍.ജയദേവന്‍ എംപി അടിയന്തിര കത്ത് നല്‍കി.
ദേശീയപാത അതോറിറ്റിയുടേയും കരാറുകാരുടേയും അനാസ്ഥയാണ് പണി പൂര്‍ത്തിയാക്കത്തതിനു കാരണം. അതു മൂലം ദേശീയപാതയില്‍ ഇപ്പോള്‍ അപകടങ്ങളും ദുരിതങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കുതിരാനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കത്തിലൂടെ ഗതാഗതത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുവാന്‍ പോലും ദേശീയപാത അതോറിറ്റി നാളിതു വരെ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല. മുടിക്കോട്, മുല്ലക്കര – മുളയം ജംഗ്ഷനുകളില്‍ അടിപാത നിര്‍മ്മാണത്തിന് അടിയന്തിര അനുമതി ലഭ്യമാക്കണം.
ജനപ്രതിനിധികള്‍ ദേശീയപാത അതോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നെടുത്ത അറ്റകുറ്റപണികള്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും വലിയ വീഴ്ച്ച വരുത്തി.
ഈ സാഹചര്യത്തില്‍ മണ്ണുത്തി വടക്കുംഞ്ചേരി ദേശീയപാത നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് ജനങ്ങളും യാത്രക്കാരും നേരിടുന്ന കഷ്ടതകള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് സി.എന്‍.ജയദേവന്‍ എംപി ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss