|    Nov 18 Sat, 2017 6:46 am

കമ്പത്ത് 364 കിലോ കഞ്ചാവ് പിടികൂടി

Published : 5th October 2016 | Posted By: Abbasali tf

തൊടുപുഴ/കുമളി: കഞ്ചാവ് കടത്തിയ രണ്ട് കേസുകളിലായി  മൂന്ന് പേര്‍ പിടിയില്‍. 364 കിലോ കഞ്ചാവുമായി രണ്ട് പേരെ തമിഴ്‌നാട് നാര്‍കോടിക് വിഭാഗം പിടികൂടി.കമ്പം പുതുപ്പട്ടി ദേവിധരന്‍ (42),ഉത്തമപുരം സ്വദേശി കറുപ്പസ്വാമി എന്നിവരെയാണ് പിടികൂടിയത്.തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കമ്പംമേട്ട് ചെക്ക് പോസ്റ്റുവഴി കേരളത്തിലേക്ക് കടത്തുവാന്‍ കൊണ്ടുവന്ന കഞ്ചാവാണിത്.ഇതിന് 40 ലക്ഷം രൂപാ വിലവരും.ലോറിയുടെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ തമിഴ്‌നാട് നാര്‍ക്കോടിക്‌സ് വിഭാഗം പിടികൂടുന്ന രണ്ടാമത്തെ കേസാണിത്.സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങും, തേനി നാര്‍കോടിക്‌സ് വിഭാഗവുമായി നടത്തിയെ ചര്‍ച്ചകളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാര്‍കോടിക്‌സ് വിഭാഗവും,തമിഴ്‌നാട് പോലിസും പരിശോധന ശക്തമാക്കിയിരുന്നു.ഡിണ്ടിഗല്‍ എന്‍ഐബി ഡിഎസ്പി വെങ്കിടേശ്വരന്‍, ഇ ന്‍സ്‌പെക്ട ര്‍ മുത്തരശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.ഇടുക്കി ജില്ല വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാന്‍ ശ്രമിച്ച കഞ്ചാവാണിതെന്നാണ് നാര്‍ക്കോടിക്‌സ് വിഭാഗം കരുതുന്നത്. ജില്ലയിലുടെ ഇത്രയധികം കഞ്ചാവ് കടത്താന്‍ സഹായം നല്‍കുന്നവരെക്കുറിച്ച് സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിരുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ ചെക്കുപോസ്റ്റുവഴി  ലോറിയില്‍ കടത്താന്‍ ശ്രമിച്ച രണ്ടാമത്തെ ശ്രമമാണ് പരാജയപ്പെടുന്നത്.ഇത്തരത്തില്‍ ലോറിയില്‍ കഞ്ചാവ് കടത്തികൊടുക്കുന്നതായി ജില്ലാ എക്‌സൈസിനു കൃത്യമായ വിവരം ലഭിച്ചിരുന്നു.ഈ വിവരം തമിഴ്‌നാട് പോലിസ് എക്‌സൈസ് വിഭാഗങ്ങളെ അറിയിച്ചിരുന്നു.വ ലിയ തോതില്‍ കഞ്ചാവ് കടത്താന്‍ ചെക്‌പോസ്റ്റിലുടെ ശ്രമം നടക്കുന്നതിനെ തുടര്‍ന്ന് ജില്ലാ എക്‌സൈസ് പോലിസ് വിഭാഗങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശകതമാക്കി.ആന്ധ്രയില്‍ നിന്നും ഒഡിഷയില്‍ നിന്നുമെത്തിക്കുന്ന കഞ്ചാവ് ഇടുക്കി ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്നവെന്ന ലേബലില്‍ ജില്ലയിലുടെ കടത്തി കഞ്ചാവിന്റെ വില ഇരട്ടിയാക്കാനുള്ള ശ്രമമാണ് മാഫിയ നടത്തുന്നത്.അതേസമയം, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്  കാല്‍ക്കിലോ കഞ്ചാവ് കൊണ്ടുവന്ന മലയാളി യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് കുന്നുകുഴി ലക്ഷം വീട്ടില്‍ ഷാരോണ്‍ (24),ആണ് അറസ്റ്റിലായത്. ആയിരം രൂപയ്ക്ക് സ്വന്തം ആവശ്യത്തിന് കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഒരു മാസം മുമ്പ് സുഹൃത്തുമായി പോയി കമ്പത്തു നിന്നും ആയിരം രൂപയ്ക്ക് വാങ്ങിയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിബി ഇജെ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ചന്ദ്രന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഉണ്ണിമോന്‍ മൈക്കിള്‍, സൈനുദീന്‍ കുട്ടി, ബിജുമോന്‍ സി,  ഷെനേജ് കെ, അഗസ്റ്റിന്‍ ജോസഫ്, ജയന്‍ പി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക