|    Aug 20 Mon, 2018 4:17 pm
FLASH NEWS
Home   >  Kerala   >  

കമ്പകക്കാനം കൂട്ട കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

Published : 5th August 2018 | Posted By: mtp rafeek


ഇടുക്കി: വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് നാലംഗകുടുംബത്തെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൊടുപുഴ അടക്കം ഉള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. തൊടുപുഴ സ്വദേശിയായ മറ്റൊരാളെ കൂടി പിടികൂടിയിട്ടുണ്ടെന്നും സൂചനയുണ്ട്. കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസ് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനം
ഇന്നുണ്ടായേക്കും.

ഇന്നലെ രാത്രിയില്‍ ഐ ജി വിജയ് സാക്കറേ കരിങ്കുന്നം പൊലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തൊടുപുഴ സ്വദേശി് പിടിയിലായതായി സൂചനയുള്ളത്. ഇയാള്‍ക്ക് കൃഷ്ണനുമായി 35 ലക്ഷം രൂപയുടെ ഇടപാട് ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടില്‍ വലിയ അളവില്‍ സ്വത്തുണ്ടെന് വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും സൂചനകളുണ്ട്.

ഇതിനിടെ കൂട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലെടുത്ത ഇടുക്കി തൂക്കുപാലം സ്വദേശിയേയും തിരുവനന്തപുരം പാങ്ങോട് നിന്ന് കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരെയും ഇന്നലെ വൈകിട്ടോടെ വിട്ടയയച്ചു. നെടുങ്കണ്ടം സ്വദേശിയായ മറ്റൊരു യുവാവിനെ നേരത്തെ തന്നെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു.

തിരുവനന്തപുരം സ്വദേശികളെ ബന്ധുക്കള്‍ക്കൊപ്പം വിടുകയും തൂക്കുപാലം സ്വദേശിയെ പൊലിസ് വാഹനത്തില്‍ വീട്ടിലെത്തിക്കുകയുമായിരുന്നു. ഇവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി സാമ്പത്തികവും മന്ത്രവാദവുമായി ഇടപാടുകള്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നാണ് വിവരം.

ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച ചില ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിച്ചതായി സൂചനയുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടും ആന്ധ്രാപ്രദേശും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss