|    Aug 19 Sun, 2018 11:19 am
FLASH NEWS

കമ്പകക്കാനം കൂട്ടക്കൊല; കുറ്റവാളികള്‍ ഉടന്‍ കുടുങ്ങുംഅന്വേഷണം നിര്‍ണായക ഘട്ടത്തില്‍

Published : 4th August 2018 | Posted By: kasim kzm

തൊടുപുഴ: വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കേസില്‍ വഴിത്തിരിവായേക്കാവുന്ന 20 വിരലടയാളങ്ങളും കൊല നടന്ന വീട്ടില്‍ നിന്നു ലഭിച്ചു. ഫോറന്‍സിക് പരിശോധനയില്‍ രണ്ടു പേരുടെ വിരലടയാളങ്ങളാണ് ഇതെന്ന് വ്യക്തമായി.
ഇവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഇതിനോടകം പോലിസിനു ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കാനാട്ട് കൃഷണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച കോള്‍ ലിസ്റ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തത്.
കൂടാതെ മന്ത്രവാദത്തിനും മറ്റുമായി ആഡംബര കാറുകളിലും മറ്റും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കൃഷ്ണനെ കാണാനെത്തിയിരുന്നതായും ബന്ധുക്കള്‍ പോലിസിന് മൊഴി നല്‍കി. കൊലപാതകം നടത്തിയത് മോഷണം മുന്നില്‍ക്കണ്ടല്ലെന്ന നിഗമനത്തിലാണ് പോലിസ് മുന്നോട്ടു നീങ്ങുന്നത്. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയല്ലെന്ന് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ഇവര്‍ക്കുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
കൊലക്കു പിന്നില്‍ കൃഷ്ണനെയും കുടുംബത്തെയും അടുത്തറിയാവുന്നവരാണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.മോഷണം നടത്താനെത്തുന്നവര്‍ നാലു പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ കുഴിയെടുത്ത് മൂടാന്‍ മെനക്കെടില്ലെന്നും കരുതുന്നു. കൊല നടന്ന സ്ഥലത്തിനു സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും മൊബൈല്‍ഫോണ്‍ കോളുകളുടെയും വിശദമായ പരിശോധന പോലിസ് നടത്തി വരികയാണ്.
സ്‌പെക്ട്രം സാങ്കേതിക വിദ്യ ഉപയോഗിച്ച് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും കോള്‍ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിനിടെ കൃഷ്ണനും കുടംുബത്തിനും പരിസരവാസികളുമായും ബന്ധുക്കളുമായും കാര്യമായ അടുപ്പമില്ലാതിരുന്നത് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss