|    Aug 16 Thu, 2018 1:19 pm

കമ്പകക്കാനം കൂട്ടക്കൊല; മൊബൈല്‍ ഫോണുകളും ചോര പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു

Published : 12th August 2018 | Posted By: kasim kzm

അടിമാലി: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊല കേസിലെ മുഖ്യ ആസൂത്രകനും പ്രതിയുമായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷിനെ അടിമാലിയിലെ വര്‍ക്ക് ഷോപ്പിലെത്തിച്ച് തെളിവെടുത്തു. വര്‍ക്ക്‌ഷോപ്പില്‍ നിന്നും കൊല നടത്തിയ ദിവസം പ്രതി ഉപയോഗിച്ചുവെന്ന് കരുതുന്ന ചോര പുരണ്ട വസ്ത്രങ്ങളും മൂന്നു മൊബൈല്‍ ഫോണുകളും ഇയാളുടെ ആധാര്‍ കാര്‍ഡും റെയിന്‍ കോട്ടും പോലിസ് കണ്ടെടുത്തു.
തൊടുപുഴ ഡിവൈഎസ്പി എ സി ജോസ്, സിഐമാരായ ടി എ യൂനുസ്, എന്‍ ജി ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അടിമാലി കാംകോ ജംഗ്ഷനിലെ വര്‍ക്ക് ഷോപ്പിലെത്തിച്ച് തെളിവെടുത്തത്. വര്‍ക്ക് ഷോപ്പിന്റെ മൂലയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെടുത്തത്. സമീപത്ത് നിന്നും മണ്ണു പുരണ്ട തൂമ്പയും കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി താളിയോലകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മന്ത്രങ്ങളുള്ള പുസ്തകങ്ങളും കണ്ടെത്തി. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് ആളുകള്‍ തടിച്ചുകൂടി. ഇതോടെ പ്രതിയായ അനീഷുമായി പോലിസ് സംഘം സ്റ്റേഷനിലേക്ക് പോയി. നാട്ടുകാര്‍ ബഹളം വയ്ക്കുകയും പ്രതിയെ കൈയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. അനീഷിനെ ചൊവ്വാഴ്ച തൊടുപുഴ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss