|    Nov 17 Sat, 2018 5:55 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കമ്പകക്കാനം കൂട്ടക്കൊല: സഹായികള്‍ അറസ്റ്റില്‍

Published : 11th August 2018 | Posted By: kasim kzm

തൊടുപുഴ: വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനം കാനാട്ട് കൃഷ്ണന്റെ ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി സുനീഷ്, തൊടുപുഴ ചാത്തന്‍മല ഭാഗത്തു താമസിക്കുന്ന ശ്യാംപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നാലുപേര്‍ പിടിയിലായി.
കേസിലെ മുഖ്യപ്രതിയായ അടിമാലി കൊരങ്ങാട്ടി തേവര്‍ക്കുഴിയില്‍ അനീഷ്, ഇയാള്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കാളിയായ തൊടുപുഴ കീരികോട് സാലി ഭവനില്‍ ലിബീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ കൊല നടത്തിയ വീട്ടിലും അടിമാലിയിലെ അനീഷിന്റെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. കവര്‍ച്ച ചെയ്ത സ്വര്‍ണം സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വയ്ക്കാന്‍ സഹായിച്ചയാളാണു സുധീഷ് എന്ന് പോലിസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുഴിയില്‍ മൂടുന്നതിനായി കൈയില്‍ ധരിക്കുന്ന ഗ്ലൗസ് വാങ്ങാന്‍ സഹായിച്ചയാളാണു ശ്യാംപ്രസാദ്. കൊലപാതക വിവരം അറിഞ്ഞിട്ടും പുറത്തുപറയാതിരുന്നതിനും കൊലയാളികളെ സഹായിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തില്‍ അനീഷിനെയും ലിബീഷിനെയും തെളിവെടുപ്പിന് എത്തിച്ചത്.
അടിമാലി കൊരങ്ങാട്ടിയിലെ അനീഷിന്റെ വീട്ടില്‍ പ്രതികളെ എത്തിച്ച് തെളിവെടുത്തു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് അനീഷ് കൈവശപ്പെടുത്തിയ താളിയോലകള്‍ ഇവിടെ നിന്നു കണ്ടെടുത്തു. കൂടാതെ കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന്റെ ഒരു ഭാഗവും കണ്ടെത്തി. കൊലപാതക ശേഷം പോലിസിന്റെ പിടിയിലാവാതിരിക്കാന്‍ പ്രതികള്‍ കോഴിയെ കുരുതി കൊടുത്തത് ഇവിടെയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പൂജ ചെയ്യാന്‍ പ്രതികളെ സഹായിച്ച പൂജാരിയും പോലിസ് വലയിലാണ്. അറസ്റ്റ് ചെയ്ത സുധീഷ്, ശ്യാംപ്രസാദ് എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss