|    Nov 17 Sat, 2018 5:44 am
FLASH NEWS

കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി അറസ്റ്റില്‍

Published : 9th August 2018 | Posted By: kasim kzm

സി എ സജീവന്‍

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് അറസ്റ്റില്‍. നേര്യമംഗലത്ത് സുഹൃത്തിന്റെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ ഇന്നലെ രാത്രി 12 ഓടെ കാളിയാര്‍ പോലിസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ വീടു വളഞ്ഞാണ് പുറത്തെ കുളിമുറിയില്‍ കിടക്കുകയായിരുന്ന ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തി ല്‍ വ്യക്തമാക്കി.
കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനു പിന്നിലെ ആട്ടിന്‍കൂടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരമാണ് അനീഷിനെ പിടികൂടാന്‍ പോലിസിന് സഹായകമായത്. വനത്തില്‍ മൂന്നു ദിവസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. മൂന്നാംദിവസം പട്ടിണി സഹിക്കാനാവാതെ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ മാമലക്കണ്ടത്തെത്തി. അവിടെ നിന്നും ഓട്ടോറിക്ഷയില്‍ നേര്യമംഗലത്തേക്കു വരികയായിരുന്നു. സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വിവരം ഊന്നുകല്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ വഴി കടക്കാനായിരുന്നു പദ്ധതി.
കൃഷ്ണന്റെ മകളെയും ഭാര്യയെയും കൊന്നശേഷം ലൈംഗികാതിക്രമം നടത്തിയതായും എസ്പി പറഞ്ഞു. കൃഷ്ണനെ വകവരുത്തിയത് അ നീഷും ലിബീഷും ചേര്‍ന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കുഴിയില്‍ ഇടുന്നതിനു മുമ്പ് മകന്‍ അര്‍ജുന് ജീവനുണ്ടെന്നു കണ്ട് തലയില്‍ തൂമ്പ കൊണ്ട് അടിച്ചു. മൃതദേഹങ്ങള്‍ മറവുചെയ്തശേഷം ഈ കുഴിയിലേക്ക് ആസിഡ് ഒഴിച്ചിരുന്നു. എന്നാല്‍ മൃതദേഹങ്ങളിലൊന്നും ആസിഡ്മൂലം പൊള്ളലേറ്റ പാടില്ല. കൃത്യത്തില്‍ സഹായിച്ചാല്‍ പണവും സ്വര്‍ണവും തുല്യമായി വീതിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ലിബീഷിനെ കൂടെക്കൂട്ടിയത്. ഇവര്‍ക്ക് മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയോയെന്നും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെ യും മൊഴികളില്‍ പൊരുത്തക്കേടുകളില്ല. കൃത്യത്തിനുശേഷം അനീഷ് താളിയോലകള്‍ മോഷ്ടിച്ചിരുന്നു. ഇനി അത് കണ്ടെത്തണം. കൊല നടത്തുന്നതിനു മുമ്പും പിമ്പും അടിമാലിയിലെ ഒരു മന്ത്രവാദിയെക്കൊണ്ട് പൂജ നടത്തിയിരുന്നു. ഇയാളും മോഷ്ടിച്ച സ്വര്‍ണം തൊടുപുഴയില്‍ പണയംവച്ച ആളും പ്രതികളാവുമെന്നും പോലിസ് പറഞ്ഞു. അനീഷിനെ ഒരു കൃഷ്ണകുമാറാണ് കൃഷ്ണന് പരിചയപ്പെടുത്തുന്നത്. ഈ കൃഷ്ണകുമാറിനെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ കൃഷ്ണന്‍ തട്ടിയെടുത്തിട്ടുണ്ട്.
പ്രതിയെ ഇന്ന് കോടതിയി ല്‍ ഹാജരാക്കി കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് എസ്പി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss