|    Aug 22 Tue, 2017 12:57 pm
FLASH NEWS

കമ്പംമെട്ടില്‍ സെയില്‍ ടാക്‌സും എക്‌സൈസും തമ്മില്‍ സംഘര്‍ഷം

Published : 5th August 2017 | Posted By: fsq

 

നെടുങ്കണ്ടം: കമ്പംമെട്ടിലെ സെയില്‍സ് ടാക്‌സ് ചെക്‌പോസ്റ്റിന്റെ ബാരിക്കേഡുകള്‍ എക്‌സൈസിനു കൈമാറി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും സെയില്‍സ് ടാക്‌സ് കെട്ടിടത്തില്‍ നിന്നു മാത്രമെ എക്‌സൈസ് വിഭാഗത്തിനു കഴിയുകയുള്ളു. സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ ബാരിക്കേഡുകള്‍ മാത്രമെ വിട്ടുനല്‍കിയിട്ടുള്ളു എന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ സെയില്‍സ് ടാക്‌സ് ഉേദ്യാഗസ്ഥരും എക്‌സൈസും തമ്മില്‍ സംഘര്‍ഷമായി. ഇന്നലെ ഉച്ചകഴിഞ്ഞ മൂന്നിനാണ് സെയില്‍സ് ടാക്‌സ് ചെക്‌പോസ്റ്റിനു മുന്‍പില്‍ നാടകിയ രംഗങ്ങള്‍ അരങ്ങേറിയത്. ജിഎസ്ടി നിലവില്‍ വന്നതോടെ സെയില്‍സ് ടാക്‌സ് ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം അവസാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കലക്ടറുടെ നിര്‍ദേശമെത്തിയത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാരിക്കേഡുകള്‍ എക്‌സൈസിനു വിട്ടുനല്‍കിയത്. ബാരിക്കേഡ് ഉയര്‍ത്തുന്നതിനുള്ള കപ്പിയും കയറുമായി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ബാരിക്കേഡിന്റെ ചുമതല ഏറ്റെടുക്കുന്നതിനിടയിലാണ് സെയില്‍സ് ടാക്‌സ് അധികൃതര്‍ തടഞ്ഞത്. നിലവില്‍ സെയില്‍സ് ടാക്‌സിന്റെ കെട്ടിടത്തില്‍ ഇരുന്നാ ല്‍ മാത്രമെ എക്‌സൈസിന് ബാരിക്കേഡ് താഴ്ത്തി വാഹനങ്ങള്‍ പരിശോധിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ സെയില്‍സ് ടാക്‌സ് കെട്ടിടത്തിലിരുന്ന് വാഹനം പരിശോധിക്കാനാവില്ലെന്ന് സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചതോടെ ഇരുകൂട്ടരും വാക്കേറ്റം രൂക്ഷമായി. ഒടുവില്‍ എക്‌സൈസ് വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ച് സെയില്‍സ് ടാക്‌സ് കെട്ടിടത്തോട് ചേര്‍ന്ന് തന്നെ ഇന്നലെ മുതല്‍ പരിശോധന ആരംഭിക്കുകയായിരുന്നു. വാണിജ്യ നികുതി വകുപ്പ് ഉപേക്ഷിച്ച കമ്പംമെട്ടിലെ ബാരിക്കേഡുകള്‍ എക്‌സൈസ് വകുപ്പിന്റെ വാഹന പരിശോധന കാര്യക്ഷമമാക്കാര്‍ നികുതി വകുപ്പിന്് ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് ഇടുക്കി ഡപ്യൂട്ടി കണീഷണര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബാരിക്കേഡ് മാത്രമേ നല്‍കൂ എന്നും ഓഫീസിന്റെ കെട്ടിടത്തിലെ കൊളുത്തില്‍ കപ്പി ഇടാനും വരാന്തയില്‍ ഇരിക്കാനും അനുവദിക്കില്ലെന്നുപറഞ്ഞായിരുന്നു വാക്കേറ്റം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക