|    Nov 19 Sun, 2017 4:55 am
FLASH NEWS

കമ്പംമെട്ടില്‍ തമിഴ്‌നാട് പോലിസ് കണ്ടയ്‌നര്‍ സ്ഥാപിച്ചു

Published : 4th August 2017 | Posted By: fsq

 

നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം തമിഴ്‌നാടിന്റെ ഭൂമിയില്‍ പോലിസ് കണ്ടെയ്‌നര്‍ സ്ഥാപിക്കാന്‍ തമിഴ്‌നാട് അധികൃതര്‍ എത്തിയത് മേഖലയില്‍ ആശങ്കക്കിടയാക്കി. തുടര്‍ന്ന് ഇടുക്കിയുടെ വിവിധ മേഖലയില്‍ നിന്ന് പോലിസ് കമ്പമെട്ടില്‍ പോലിസിനെ വിന്യസിച്ചു. എന്നാല്‍, തമിഴ്‌നാട് അവരുടെ ഭൂമിയില്‍ തന്നെയാണ് കണ്ടെയ്‌നര്‍ സ്ഥാപിച്ചത് എന്നതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അതിര്‍ത്തിയില്‍ ഭൂമിയുടെ അതിരുതിരിക്കലുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കമ്പംമെട്ട് നിവാസികളും കേരളത്തിന്റെ അധികൃതരുടെ തമിഴ്‌നാടിന്റെ നീക്കത്തെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പോലിസിനെ വിന്യസിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് തമിഴ്‌നാടിന്റെ ഭൂമി കൈയേറിയെന്ന് ആരോപിച്ച് തമിഴ്‌നാട് കേരളത്തിന്റെ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് തേനി ഇടുക്കി ജില്ലാ കലക്്ടര്‍മാര്‍ ഇടപെട്ട് സംയുക്ത സര്‍വേയ്ക്ക് നടപടി കൈക്കൊണ്ടിരുന്നു. എന്നാല്‍, പിന്നീട് സര്‍വേ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട് പോലിസ് കണ്ടെയ്‌നര്‍ സ്ഥാപിക്കാന്‍ എത്തിയത്. പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ മന്ത്രി എം എം മണി, അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി എത്തി വിവരങ്ങള്‍ ആരായുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. രാത്രി വൈകിയും പ്രദേശത്ത് പോലിസ് സംഘം തുടരുകയാണ്. തമിഴ്‌നാട് കണ്ടെയ്‌നര്‍ സ്ഥാപിച്ചത് തമിഴ്‌നാടിന്റെ പോലിസിന് ഇരിക്കുന്നതിനു വേണ്ടിയാണെന്നാണ് വിശദീകരിച്ചിരിക്കുന്നത്. വന്‍ പോലിസ് സന്നാഹത്തോടെയാണ് കണ്ടെയ്‌നര്‍ സ്ഥാപിക്കാന്‍ തമിഴ്‌നാട് അധികൃതര്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക