|    Jan 16 Mon, 2017 10:55 pm
FLASH NEWS

കമിതാക്കളെ കാണാതായ സംഭവം: മംഗലാപുരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published : 15th March 2016 | Posted By: SMR

കടുത്തുരുത്തി (കോട്ടയം): കടുത്തുരുത്തിയില്‍ നിന്നു കാണാതായ കമിതാക്കളെ മംഗലൂരുവിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി കാവുങ്കര മഠത്തില്‍കുന്നേല്‍ മാത്യു തോമസ് (33), കല്ലറ മുണ്ടാര്‍ ശങ്കരമംഗലം സ്വദേശിനി മഞ്ജു (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും തലയോലപ്പറമ്പിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയത്തിലും തുടര്‍ന്നു ഒളിച്ചോട്ടത്തിലും കലാശിക്കുകയായിരുന്നുവെന്ന് കടുത്തുരുത്തി പോലിസ് പറഞ്ഞു. ഫെബ്രുവരി നാലു മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇതു സംബന്ധിച്ച് കടുത്തുരുത്തി പോലിസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. മംഗലൂരുവില്‍ എത്തിയ ഇവര്‍ അവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരെയും വീടിനു പുറത്തേക്കു കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി പോലിസ് സ്റ്റേഷനിലും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞു ബന്ധുക്കള്‍ മംഗലൂരുവിലേക്ക് തിരച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്നു നാട്ടിലെത്തിക്കും. സംഭവത്തില്‍ മംഗലൂരു പോലിസ് കേസെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക