|    Sep 20 Wed, 2017 2:42 pm
FLASH NEWS

കമല്‍ ഹാസന്‍ ട്വിറ്ററില്‍; ഒരു ദിവസം കൊണ്ട് ഫോളോ ചെയ്തവര്‍ 30,000 പേര്‍

Published : 27th January 2016 | Posted By: swapna en

Kamal-Haasan-Oscar

ചെന്നൈ: തമിഴ്‌നടനും നിര്‍മ്മാതാവുമായ കമല്‍ ഹാസന്‍ ട്വിറ്ററില്‍ വരവറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിലാണ് കമല്‍ ട്വിറ്ററില്‍ അക്കൗണ്ട് എടുത്തത്. മകളും ബോളിവുഡ്-തമിഴ് നടിയുമായ ശ്രുതി ഹാസനാണ് ആദ്യമായി കമലിനെ ട്വിറ്ററിലേക്ക് സ്വാഗതം ചെയ്തത്. ട്വിറ്ററില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ കമലിനെ പിന്തുടര്‍ന്നത് 30,000 പേരാണ്.  ഇളയരാജ സംഗീത സംവിധാനം ചെയ്ത് കമല്‍ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോയാണ് ആദ്യം പോസ്റ്റ് ചെയ്ത ട്വീറ്റ്. ഇന്ത്യയുടെ സ്വാതന്ത്ര്യ  സമരങ്ങള്‍ക്ക് ഇന്നും വിലമതിക്കാനാവാത്ത  പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക