|    Oct 15 Mon, 2018 3:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍ കാരണം കണ്ടെത്തലെന്ന്

Published : 14th September 2017 | Posted By: fsq

 

കോഴിക്കോട്: വര്‍ഗ്ഗീയ ഫാഷിസത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ 16ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന നടന്‍ കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍, പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതിനുള്ള കാരണം കണ്ടെത്തലാണെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ ടി കുഞ്ഞിക്കണ്ണന്‍. സെമിനാര്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനനൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് വിരുദ്ധ സമീപനം പുലര്‍ത്തുന്ന നിരവധി വ്യക്തികള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. സംഘാടകരെ സംബന്ധിച്ച് കമല്‍ഹാസനും ഇത്തരത്തിലൊരാള്‍ മാത്രമാണ്. കമല്‍ഹാസന്റെ പാര്‍ട്ടി പ്രവേശനം സെമിനാറിന്റെ വിഷയമല്ലെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss