|    Nov 21 Wed, 2018 5:15 pm
FLASH NEWS
Home   >  Just In   >  

കമല്‍ ഹാസനെ വെടിവച്ചു കൊല്ലണം: ഹിന്ദുമഹാസഭ

Published : 4th November 2017 | Posted By: mi.ptk

മീററ്റ്: ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞ നടന്‍ കമല്‍ഹാസനെ വെടിവച്ചുകൊലപ്പെടുത്തണമെന്ന് ഹിന്ദുമഹാസഭ. ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞ കമല്‍ ഹാസന്‍ ഈ വിശുദ്ധ ഭൂമിയില്‍ ജീവിക്കേണ്ടെന്ന് ഹിന്ദുമഹാസഭാ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞു. കമല്‍ ഹാസനെ പോലെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ തൂക്കികൊല്ലുകയോ വെടിവച്ചുകൊല്ലുകയോ വേണമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുമഹാസഭയുടെ മറ്റൊരു നേതാവും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ കമല്‍ ഹാസനെതിരേ കേസെടുത്തു. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. കമല്‍ഹാസന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി ആര്‍സ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss